
മണ്ണാര്‍ക്കാട് MES കോളേജിന്റെ പുതിയ അലുമിനി അസോസിയേഷൻ നിലവിൽ വന്നു
മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന്റെ പുതിയ അലുമിനി അസോസിയേഷൻ നിലവിൽ വന്നു, പ്രസിഡന്റായി എം. പുരുഷോത്തമനെയും സെക്രട്ടറിയായി യൂനസ് സലീമീനെയും തെരഞ്ഞെടുത്തു. കല്ലടി കോളേജിലെ എല്ലാ പൂർവ്വവിദ്യാർത്ഥികൾക്കും അംഗത്വം എടുക്കാവുന്ന അസോസിയേഷനാണ് പുതിയതായി തിരഞ്ഞെടുത്ത കോളേജ് അലുമിനി. വൈസ് പ്രസിഡന്റുമാരായി എം. എ ഇസ്ഹാഖ്, സജിത്, ജോയിന്‍റ്
സെക്രട്ടറിമാരായി അപൂര്‍വ്വ പി. വി, ഹംസ കെ. യു, ട്രഷറർ യൂസഫലി എന്നിവരാണ് മറ്റു ഭാരവാഹികൾ. കോളേജിൽ വെച്ച് ചേർന്ന ജനറൽബോഡി യോഗത്തിൽ പ്രിൻസിപ്പൽ ഡോ. സി രാജേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. ടി. കെ ജലീൽ, അലൂമിനി കോഡിനേറ്റർ പി. എം സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.