ഗവർണറെ മുൻനിർത്തി കേരളത്തിൽ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എഐവൈഎഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സുഖ്ജിന്ദർ സിംഗ് മഹേശ്വരി, സിപിഐ യുവജന വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു
സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് യുവജന വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. രക്തം എടുക്കുന്നവരല്ല കൊടുക്കുന്നവരാണ് തങ്ങളുടെ പ്രവർത്തകർ, വാഗ്ദാനം ചെയ്ത തൊഴിലുകൾ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ സിപിഐ മണ്ഡലം സെക്രട്ടറി എ കെ അബ്ദുൾ അധ്യക്ഷനായി.

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി ജിസ്‌മോൻ മുഖ്യപ്രഭാഷണം നടത്തി. സുപ്രീംകോടതി അഭിഭാഷകൻ ജുനൈസ് പടലത്ത് ഉദ്ഘാടക പ്രസംഗം പരിഭാഷ ചെയ്തു. എ. അതിൻ, കെ. പി സുരേഷ് രാജ്, മണികണ്ഠൻ പൊറ്റശ്ശേരി, കെ. ഷാജഹാൻ, പി. നൗഷാദ്, പി. കബീർ, ജില്ല, മണ്ഡലം നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.