തെങ്കര സര്‍ക്കാര്‍ സ്കൂളില്‍ 1.95 കോടി, 3.90 കോടിയുടേയും 2 കെട്ടിടങ്ങള്‍, സ്പീക്കര്‍ AN ഷംസീര്‍ ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസ മേഖലയിൽ കാര്യമായ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു, ലൈഫ് ലോങ്ങ് ലേർണിങ് ആണ് വേണ്ടതെന്ന് നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ. തെങ്കര ഗവ. എച്ച് എസ് എസിനായി പ്ലാൻ ഫണ്ടിലൂടെ അനുവദിച്ച 1 കോടി 95 ലക്ഷം രൂപയിൽ നിർമ്മിച്ച ഹയർ സെക്കന്ററി കെട്ടിട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എ. എൻ ഷംസീർ. ഹൈസ്കൂൾ വിഭാഗത്തിനായി 3 കോടി 90 ലക്ഷം കിഫ്‌ബി ഫണ്ടിലൂടെ അനുവദിച്ച കെട്ടിടത്തിന്റെ

ശിലാസ്ഥാപനവും സ്പീക്കർ നിർവഹിച്ചു. പുതിയ തലമുറക്ക് ദൈർഘ്യമേറിയ പ്രസംഗത്തിനോട് താൽപര്യമില്ല, പത്ത് മിനിറ്റുള്ള നിയമസഭാ മോഡൽ പ്രസംഗം നടത്താമെന്ന് പറഞ്ഞാണ് അദ്ദേഹം സംസാരം തുടങ്ങിയത്. എംഎൽഎ എൻ. ഷംസുദീൻ അധ്യക്ഷനായി. കെ. ശാന്തകുമാരി എംഎൽഎ വീശിഷ്ടാതിഥിയായി. റെക്സ് ഫെലിക്സ്, ഗഫൂർ കോൽക്കളത്തിൽ, എ. ഷൗക്കത്തലി, രമ സുകുമാരൻ, സി. അബൂബക്കർ, മുഹമ്മദ് ഉനൈസ്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ, സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.