തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സിഐടിയു കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

പൊറ്റശ്ശേരി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എം. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ





അധ്യക്ഷയായി. സിപിഐ(എം) ലോക്കൽ സെക്രട്ടറി നിസാർ മുഹമ്മദ്, വാർഡ് മെമ്പർമാരായ ഷാജഹാൻ, മണി, മിനിമോൾ ജോൺ, പ്രതീഷ് എൻ, രുഗ്മിണി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related