
വികസനം പ്രധാന ലക്ഷ്യം, പാലക്കാട് ജില്ലാ കളക്ടറായി കൊല്ലം സ്വദേശിനി എം. എസ് മാധവിക്കുട്ടി ചുമതലയേറ്റു
വികസനം പ്രധാന ലക്ഷ്യം, പാലക്കാട് ജില്ലാ കളക്ടറായി കൊല്ലം സ്വദേശിനി എം. എസ് മാധവിക്കുട്ടി ചുമതലയേറ്റു, 2018 ബാച്ച് കേരളകേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥയാണ്. ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ആരോഗ്യവകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള ഡയറക്ടര്‍ എന്നീ ചുമതലകൾ നിര്‍വഹിച്ചു വരുന്നതിനിടെയാണ് പാലക്കാട് ജില്ലാ കളക്ടറായുള്ള നിയമനം. കൃഷി, വ്യവസായം, ആദിവാസി മേഖല എന്നിവയുടെ വികസനത്തിന് പ്രാധാന്യം നൽകുമെന്ന് ചുമതലയേറ്റ ശേഷം കളക്ടർ പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കളക്ടര്‍, തിരുവനന്തപുരം
സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം ടികെഎം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ മാധവിക്കുട്ടി പബ്ലിക് മാനേജ്‌മെന്റ്‌റില്‍ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. വായന ഇഷ്ടപ്പെടുന്ന കളക്ടർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് കലാ മേഖലയിൽ ഉളവാക്കുന്ന സ്വാധീനം, മതസൗഹാർദ്ദം എന്നിവയെക്കുറിച്ച് ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ സൂർദാസ് സാംസ്കാരിക വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. അമ്മ എ. കെ മിനി ഫുഡ് സേഫ്റ്റി ജോയിൻ്റ് ഡയറക്ടറായിരുന്നു. ഏക സഹോദരൻ കൃഷ്ണനുണ്ണി സി. എസ്. ഐ. ആർ ൽ ഉദ്യോഗസ്ഥനാണ്.