ഷാർജയിലെ അൽ ഖാസിമിയ്യ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് അവസരം, മണ്ണാർക്കാട് നമ്പിയംകുന്നിന്റെ അഭിമാനമായി നാഫിഹ ഫർഹാന, അസുലഭ നേട്ടത്തിൽ ആദരവുമായി ഡി.വൈ.എഫ്.ഐ നമ്പിയംക്കുന്ന് യൂണിറ്റ്
80 ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന യു.എ.ഇ ഷാർജയിലെ അൽ ഖാസിമിയ്യ യൂണിവേഴ്സിറ്റിയിൽ ബിഎ ഇക്കണോമിക്സ് & മാനേജ്മെൻ്റ് പഠനത്തിനാണ് നാഫിഹയ്ക്ക് പ്രവേശനം ലഭിച്ചത്. നമ്പിയംകുന്നിൻ്റെ യശസ്സുയർത്തിയതിന് നാഫിഹയെ ഡി.വൈ.എഫ്.ഐ. നമ്പിയംക്കുന്ന് യൂണിറ്റ് ഉപഹാരം

നൽകി ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി സാദിഖ് ടി. പി സ്നേഹോപഹാരം കൈമാറി. ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് മേഖലാ പ്രസിഡന്റ് നൗഷാദ് ഇ.കെ, യൂണിറ്റ് ഭാരവാഹികളായ സുഹൈബ് സി, ഷിജാസ് കെ, പാറക്കൽ മുഹമ്മദാലി, ഷാജഹാൻ എന്നിവർ ആശംസകളറിയിച്ചു.