MLA ഷംസുദ്ദീന്‍ പൊതുമരാമത്ത് മന്ത്രി ആണെങ്കിലും കോണ്‍ഗ്രസ് സമരം നടത്തും, അലനല്ലൂര്‍ റോഡ് ഉപരോധിച്ചു, ഭരണം മാറും, കെല്‍പ്പുള്ളൊരു സര്‍ക്കാര്‍ നാട്ടിലുണ്ടാകുമെന്ന് KPCC സെക്രട്ടറി ഹരിഗോവിന്ദന്
ഏറെ നാൾ വേണ്ട, ഭരണം മാറും, നിങ്ങൾ ചെയ്യേണ്ട ഡ്യൂട്ടി ചെയ്യിപ്പിക്കാൻ കെൽപ്പുള്ളൊരു സർക്കാർ നാട്ടിലുണ്ടാകുമെന്ന് കെപിസിസി സെക്രട്ടറി ഹരിഗോവിന്ദൻ, കുമരംപുത്തൂർ ഒലിപ്പുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സംഗമം നടന്നു. മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരംപുത്തൂർ ചുങ്കം സെന്ററിലാണ് പ്രതിഷേധ സംഗമം നടന്നത്. മുദ്രാവാക്യം വിളികളുമായി റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസെത്തി മാറ്റി. പൊതുമരാമത്ത് മന്ത്രി

എംഎൽഎ ഷംസുദ്ദീൻ ആണെങ്കിലും തങ്ങൾ സമരം നടത്തും, എംഎൽഎയെ കുറ്റപ്പെടുത്തികൊണ്ട് ജനങ്ങളോടുള്ള വെല്ലുവിളി വേണ്ടെന്ന് അസീസ് ഭീമനാട് പറഞ്ഞു. അഹമ്മദ് അഷറഫ്, നൗഫൽ തങ്ങൾ, സക്കീർ തയ്യിൽ, രാജൻ ആമ്പടത്ത്, കെ. ജി ബാബു, ടി കെ ഇപ്പു തുടങ്ങി നേതാക്കൾ, ട്രേഡ് യൂണിയൻ, വ്യാപാരി വ്യവസായി, ഹോട്ടൽ അസോസിയേഷൻ, ഫർണിച്ചർ അസോസിയേഷൻ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.