തച്ചമ്പാറയിൽ കരുതലിന്റെ ഓണം, പാലിയേറ്റീവ് യൂണിറ്റിന് ഓക്സിലേറ്റർ നൽകി ഇസാഫ് ബാങ്ക്, പഞ്ചായത്തിന്റെ സാന്ത്വന പരിചരണ പദ്ധതിയിൽ ഓണക്കിറ്റ് വിതരണവും നടന്നു

പരിപാടിയുടെ ഉദ്ഘാടനം തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു നിർവഹിച്ചു. തച്ചമ്പാറ പെയിൻ ആൻഡ് പാലിയേറ്റീവിനായി ഓണക്കിറ്റ് അദ്ദേഹം വിതരണം ചെയ്തു. ഇസാഫ് ബാങ്ക് മലപ്പുറം, പാലക്കാട് റീജിയണൽ മാനേജർ പ്രശാന്ത് ഓക്സിലേറ്റർ പാലിയേറ്റിവിനായി പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബൂബക്കർ മുച്ചീരിപ്പാടം,





മുൻ പ്രസിഡന്റ് ഒ. നാരായണൻകുട്ടി, മെമ്പർമാരായ തനൂജ, മനോരഞ്ജിനി, രാജി ജോണി, അജി, അലി തേക്കത്ത്, ബെറ്റി ലോറൻസ്, ഇസാഫ് ബാങ്ക് മണ്ണാർക്കാട് ക്ലസ്റ്റർ ഹെഡ് ബിനിൽ, ഇസാഫ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ബിജു, ദീനബന്ധു സ്കൂൾ ഓഫ് നേഴ്സിങ് പ്രിൻസിപ്പാൾ ജെയിംസ്, വ്യാപാരി, ടീം തച്ചമ്പാറ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related