കസേരകളി, സുന്ദരന് പൊട്ടുതൊടൽ തുടങ്ങി മത്സരങ്ങൾ, വിരുന്നെത്തി മാവേലിയും, ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്ത് കേരള ജേർണലിസ്റ്റ് യൂണിയനും മണ്ണാർക്കാട് പ്രസ് ക്ലബ്ബും ഓണാഘോഷം സംഘടിപ്പിച്ചു
മണ്ണാർക്കാട് പ്രസ് ക്ലബ്ബിൽ നടന്ന ഓണാഘോഷ പരിപാടി അർബൻ ഗ്രാമീൺ സൊസൈറ്റി എംഡി അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായെത്തിയ ഡിഎഫ്ഒ അബ്‌ദുൾ ലത്തീഫ് ഓണക്കിറ്റ് വിതരണം ചെയ്തു. യുജിഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഓണക്കോടിയും നൽകി. കെജെയു മണ്ണാർക്കാട് മേഖല

പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി. വിവിധ മത്സരങ്ങൾക്ക് ശേഷം വിഭവസമൃദമായ സദ്യയും വിളമ്പി. കെജെയു ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. രാമൻകുട്ടി, ഉണ്ണികൃഷ്ണൻ, ജയപ്രകാശ്, മണ്ണാർക്കാട് മേഖല സെക്രട്ടറി സുനിൽ, ട്രഷറർ ബിജു പോൾ തുടങ്ങി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.