സ്വന്തം യൂണിറ്റിലുണ്ടാക്കുന്ന ZEYORO ചെരുപ്പുകള്‍ക്ക് സര്‍വ്വീസ് ഗ്യാരണ്ടി, 2 എണ്ണം വാങ്ങിയാല്‍ ഒന്ന് ഫ്രീ : സെയോറോ ഫൂട്ട് വെയര്‍ കാഞ്ഞിരത്ത് തുറന്നു
സ്വന്തം യൂണിറ്റിൽ നിർമ്മിച്ചെടുക്കുന്ന സെയോറോ ബ്രാൻഡ് ചെരുപ്പുകൾക്ക് സർവീസ് ഗ്യാരണ്ടി, ഫൂട്ട് വെയർ ശേഖരത്തിനൊപ്പം ഫാൻസി, ടോയ്‌സ് എന്നിവയും, ചുവടുകൾക്ക് പുതിയ അടയാളപ്പെടുത്തലാകാൻ സെയോറോ ഫൂട്ട് വെയർ പ്രവർത്തനമാരംഭിച്ചു. മണ്ണാർക്കാട് കാഞ്ഞിരം മഹാ മാരിയമ്മൻ ക്ഷേത്രത്തിന് സമീപം ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം എംഎൽഎ എൻ. ഷംസുദ്ദീൻ നിർവഹിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ ആദ്യ വിൽപന നടത്തി. സ്വന്തമായി നിർമിക്കുന്ന ചെരുപ്പുകൾ സർവീസ് ഗ്യാരണ്ടിയോടെയാണ് സെയോറോ ഉപഭോക്താക്കൾക്ക് നൽകുന്നത്. സെയോറോ ഫൂട്ട് വെയറുകൾക്ക് പുറമെ മറ്റു ബ്രാൻഡുകളുടെ ചെരിപ്പുകളും സെയോറയിൽ നിന്ന് ലഭിക്കും.

കൂടാതെ ഫാൻസി, കോസ്മെറ്റിക്സ്, ഗിഫ്റ്റ് ഐറ്റംസ്, ടോയ്‌സ്, പെർഫ്യൂം, ട്രാവൽ ബാഗുകൾ, ഹാൻഡ് ബാഗുകൾ എന്നിവയുടെ ശേഖരവും ഇവിടെയുണ്ട്. എംഎൽഎ കെ. ശാന്തകുമാരി, വ്യാപാരി നേതാവ് ജോർജ് നമ്പുശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സെയോറയുടെ രണ്ട് ചെരിപ്പുകൾ അല്ലെങ്കിൽ 1000 രൂപയുടെ പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഒരു ജോഡി ചെരുപ്പ് സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 90 61 711 391, 75 10 313 500 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക