മൂന്നാം വാർഷികത്തിനൊപ്പം ഓണാഘോഷവും, മത്സരങ്ങളും പാട്ടുകളുമായി തച്ചമ്പാറ മുതുകുറുശ്ശി ജനകീയ സമിതിയുടെ ഓണനിലാവ് നടന്നു

സൂചിയിൽ നൂല് കോർക്കൽ, നാരങ്ങാ സ്പൂൺ, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ, ബലൂൺ പൊട്ടിക്കൽ, മിഠായി പെറുക്കൽ, ഉറിയടി തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ടാണ് ജനകീയ സമിതി ഓണമാഘോഷിച്ചത്. ജനകീയ സമിതിയുടെ മൂന്ന് വർഷം കൂടി പൂർത്തിയാകുന്ന വേളയിൽ വാർഷികാഘോഷ പരിപാടികളും





സംഘടിപ്പിച്ചു. കിരാതമൂർത്തി ക്ഷേത്ര മൈതാനത്ത് നടത്തിയ പരിപാടികളിൽ നിരവധിപേർ പങ്കാളികളായി. സമിതി ഭാരവാഹികളായ സന്തോഷ് പി. ആർ, വിഷ്ണു സജീവ്, ചാണ്ടി തുണ്ടുമണ്ണിൽ, സുനിൽ കുമാർ, ലിജേഷ്, സനൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് അമ്പലപ്പാറ ഗ്രാമകല സംഘം അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.

Related