ഒത്തൊരുമയുടെ ഓണമാഘോഷിക്കാം, ആനമൂളി മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ആയിരം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് തെങ്കര പഞ്ചായത്ത് ആനമൂളി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കിറ്റുകൾ നൽകിയത്. 10 ഇനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ ജാതിഭേദമന്യേ ആയിരം കുടുംബങ്ങളിലേക്കാണ് വിതരണം ചെയ്തത്. മേലെ ആനമൂളി സെന്ററിൽ നടന്ന പരിപാടി പാണക്കാട് സാബിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം

ചെയ്തു. എംഎൽഎ എൻ. ഷംസുദ്ദീൻ അധ്യക്ഷനായി. ടി. കെ ഫൈസൽ, ടി. എ സലാം, അസീസ് ഭീമനാട്, ടി. കെ സീനത്ത്, മരക്കാർ, സാബിർ, കാസിം, റഷീദ് ചീരതടയൻ, ഗിരീഷ് ഗുപ്ത, ഷമീർ പഴേരി, ടി. കെ സഫ്‌വാൻ തുടങ്ങി യൂത്ത് ലീഗ് നേതാക്കൾ, കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.