സ്ത്രീ സൗന്ദര്യ സങ്കല്പങ്ങൾക്ക് പരമ്പരാഗത സംസ്കൃതിയുടെ സമന്വയവുമായി ഏക ദ സ്റ്റൈൽ ബോട്ടിക്. വസ്ത്രാഭരണങ്ങളുടെ വർണ്ണ വൈവിധ്യവുമായി സ്ഥാപനം പ്രവർത്തനമാരംഭിച്ചു.

മണ്ണാർക്കാട് കോടതിപ്പടി പഴേരി കോംപ്ലക്സിൽ ആരംഭിച്ച ഏക ദ സ്റ്റൈൽ ബോട്ടിക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. സ്വയം പര്യാപ്തയിലേക്ക് കുതിക്കുന്ന വനിതാ സമൂഹത്തിന് മാതൃകയായി കൊണ്ടാണ് വി.എസ്. സന്ധ്യ, സ്മിത സൂസൻ എന്നിവർ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. രാജ്യത്തിന്റെ നാനാത്വങ്ങളെ ഏകോപിപ്പിക്കുന്ന തരത്തിൽ ജയ്പൂർ, കൊൽക്കത്ത, ഛത്തീസ്ഗഡ്, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളുടെ തനത് നെയ്ത്ത് ഉൽപ്പന്നങ്ങളാണ് ഏകയിൽ വിപണനത്തിന് എത്തിക്കുന്നത്. ടസർ, റോസ്, മൊഡാല്‍, ചന്തേരി, മഹേശ്വരി, മഡ്ക്ക, മുർഷിദാബാദ് തുടങ്ങി സിൽക്ക്





സാരികളുടെ അതിവിസ്മയകരമായ ശേഖരം ഇവിടെയുണ്ട്. ഏകയുടെ ജ്വല്ലറി ശേഖരത്തിൽ അമേരിക്കൻ ഡയമണ്ട് സ്റ്റോണിൽ നിർമ്മിച്ച അത്യാകർഷകങ്ങളായ ആഭരണങ്ങൾ പരമ്പരാഗത ഡിസൈനുകളോട് കൂടി ഇവിടെ ലഭ്യമാണ്. വിവാഹങ്ങൾ ഉൾപ്പെടെ വിവിധ ആഘോഷങ്ങളെ ആർഭാടമാക്കാൻ ഇവ വാടകയ്ക്കും സ്ഥാപനത്തിൽ നിന്ന് ലഭിക്കും. ഗൃഹങ്ങളുടെ അകത്തളങ്ങളെ കൂടുതൽ മോടി കൂട്ടുന്നതിനായി ബെഡ്ഷീറ്റുകൾ, കംഫർട്സ്, മൈക്രോ ഫൈബർ ടവൽ, ഹെയർ റാപ്പ്സ് എന്നിവയ്ക്ക് പുറമേ സ്കിൻ ആൻഡ് ഹെയർ കെയർ പ്രോഡക്റ്റ്സും ഏക ദ സ്റ്റൈൽ ബോട്ടിക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8304906409 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related