ഓണത്തെ വരവേറ്റ് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്, ജീവനക്കാരുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.

ബാങ്ക് ഹാളിൽ ഓണപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം നടന്നത്. പായസത്തിന്റെ മധുരത്തിനൊപ്പം വിഭവ സമൃദമായ സദ്യയും വിളമ്പി. തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, പാട്ടുകൾ തുടങ്ങി ബാങ്കിലെയും സഹോദര സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഓണച്ചന്തയും ഓണക്കിറ്റ്





വിതരണവും ഇത്തവണയും ഉപഭോക്താക്കൾക്കായി ബാങ്ക് ഒരുക്കിയിട്ടുണ്ട്. ബാങ്കിന്റെ നീതി സൂപ്പർമാർക്കറ്റിൽ ഓഫറുകളോട് കൂടിയാണ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പി. എൻ മോഹനൻ പറഞ്ഞു. സെക്രട്ടറി എസ്. അജയകുമാർ, വൈസ് പ്രസിഡന്റ് റഷീദ് ബാബു, ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related