തെരുവുനായ ആക്രമണം, 24 മണിക്കൂർ ഹെൽപ് ലൈൻ വേണം, നഗരസഭയ്ക്ക് നിവേദനം നൽകി NCP

തെരുവുനായ ശല്യം നിയന്ത്രിക്കണം, 24 മണിക്കൂർ ഹെൽപ് ലൈൻ, നഷ്ടപരിഹാര സംവിധാനം എന്നിവ അടിയന്തിരമായി നടപ്പാക്കണം, നഗരസഭയ്ക്ക് നിവേദനം നൽകി എൻസിപി മണ്ണാർക്കാട് മുനിസിപ്പൽ കമ്മിറ്റി. മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലായി തെരുവ് നായ ശല്യം ഗുരുതരമായി മാറിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. നിരവധി പേർ നായയുടെ കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 24 മണിക്കൂർ അടിയന്തര ഹെൽപ്പ് ലൈൻ ആരംഭിക്കുക, നായയുടെ കടിയേറ്റവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുന്ന സംവിധാനം സജീവമാക്കുക,





അനിമൽ ബെർത്ത് കൺട്രോൾ, വാക്സിനേഷൻ തുടങ്ങിയ നടപടികൾ നടത്തുക, പ്രധാന റോഡുകൾ, സ്കൂൾ പ്രദേശങ്ങൾ എന്നിവടങ്ങളിൽ അനിമൽ സ്‌ക്വാഡ് മുഖാന്തിരം സ്ഥിരമായ ഇടപെടൽ ഉറപ്പാക്കുക, കടിയേറ്റവർക്ക് ആന്റി റാബീസ് ഇഞ്ചക്ഷൻ ഉൾപ്പെടെയുള്ള മരുന്നുകൾ മുനിസിപ്പാലിറ്റി ആശുപത്രികളിൽ എല്ലായ്പ്പോഴും ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്. എൻസിപി മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്റ് സദഖത്തുള്ള പടലത്ത്, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി പി.സി ഹൈദരലി, വൈസ് പ്രസിഡന്റ്‌ ഫൈസൽ മണ്ണാർക്കാട്, രാധാകൃഷ്ണൻ, സകീർ ഹുസൈൻ, റഷീദ് നമ്പിയത്ത്, ജമാൽ അബ്ദുൽ കാദർ എന്നിവർ പങ്കെടുത്തു.

Related