MLA ശാന്തകുമാരിയുടെ സമര്‍പ്പിത പ്രയത്നമാണ് ഇറിഗേഷന്‍ ടൂറിസം പദ്ധതി കാഞ്ഞിരപ്പുഴയില്‍ വരാന്‍ കാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍, പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പുഴക്കും മണ്ഡലത്തിനും ജില്ലക്കും ഞങ്ങൾ കൊണ്ടുവന്ന ടൂറിസ്റ്റ് പദ്ധതിയുടെ ഫൈനൽ പ്രോജക്ട് ഏറ്റെടുത്തു നടപ്പിലാക്കുവാൻ എംഎൽഎ കാണിച്ച ജാഗ്രതയാണ് ഞങ്ങൾക്കും ഉന്മേഷം നൽകിയത്, നൂറു ശതമാനം കുടിവെള്ളം നൽകുവാനുള്ള പദ്ധതിക്ക് അംഗീകാരം നേടിയ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിൽ ഒന്ന് കാഞ്ഞിരപ്പുഴയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പുഴ ഡാം ഇറിഗേഷൻ ടൂറിസം പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷവും ഏറ്റവും കൂടുതൽ വിദേശികൾ വന്ന സ്ഥലം കേരളമാണ്. വിദേശികളുടെ മക്കൾ ഇവിടെ വന്ന് പഠിക്കുന്ന രീതിയിൽ മാറ്റം വരണം, അതിലൂടെ സമ്പദ്ഘടനയിൽ മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ലോഗോ പ്രകാശനം, രൂപരേഖ സമർപ്പണം എന്നിവ മന്ത്രി





വേദിയിൽ വച്ച് നിർവഹിച്ചു. ഇറിഗേഷൻ ടൂറിസം പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യ പദ്ധതിയാണ് കാഞ്ഞിരപ്പുഴ ഡാം ടൂറിസം പദ്ധതി. അന്താരാഷ്ട്ര നിലവാരത്തിൽ 161 കോടി രൂപയുടെ ടൂറിസം വികസന പദ്ധതിയാണ് കാഞ്ഞിരപ്പുഴയിൽ നടപ്പിലാക്കുന്നത്. പരിപാടിയിൽ എംഎൽഎ കെ. ശാന്തകുമാരി അധ്യക്ഷയായി. കെ.ഐ.ഐ.ഡി.സി ജനറൽ മാനേജർ ആർ. ബാജി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹബീബ് റഹ്മാൻ വി.പി, എംഎകെ ഫൈസൽ, എംഎ കബീർ, ബിനോയ് ടോമി ജോർജ്, സി.എസ് സിനോഷ്, സി.വി സുരേഷ് ബാബു, സിദ്ധിഖ് ചേപ്പോടൻ, ഒ. നാരായണൻകുട്ടി, ജയ ജയപ്രകാശ്, ജോസ് ജോസഫ്, ജോസ് ബേബി തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related