മകന്റെ വീടിന്റെ പാലുകാച്ചൽ ആഘോഷം, അച്ഛനെ തേടിയെത്തിയത് സമൃദ്ധി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ
മകന്റെ വീടിന്റെ പാലുകാച്ചല്‍ ദിനത്തില്‍ പിതാവിന് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ. ഭീമനാട് പെരിമ്പടാരിയിലെ പുത്തന്‍പള്ളിയാലില്‍ കൃഷ്ണന്‍കുട്ടിക്കാണ് ഞായറാഴ്ച നറുക്കെടുത്ത കേരള സര്‍ക്കരിന്റെ സമൃദ്ധി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കൂലിപണിക്കാരനായ കൃഷ്ണൻകുട്ടി പലപ്പോഴും മൂന്നും നാലും ടിക്കറ്റുകള്‍ എടുക്കാറുണ്ട്. ചെറിയ സമ്മാനങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും ഒന്നാം സമ്മാനം കിട്ടുന്നത് ഇത് ആദ്യമാണ്. കേള്‍ക്കുവാനും, സംസാരത്തിനും കഴിയാത്ത ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൂത്ത മകന്‍ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഞായറാഴ്ച രാവിലെ. വിരുന്നും മറ്റും ഓണത്തിന് നടത്താനുള്ള തയാറെടുപ്പിനിടെയാണ് സമൃദ്ധിയുടെ ഒന്നാം സമ്മാനം കുടുംബത്തിലേക്ക് എത്തുന്നത്. ഉച്ചയ്ക്കു ശേഷം പെരിമ്പടാരിയിലെ ലോട്ടറി വില്‍പനക്കാരന്‍ മാമ്പറ്റ അബ്ദുവില്‍ നിന്നും വാങ്ങിയ 4 ടിക്കറ്റുകളില്‍

MV122462 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. നാട്ടുകാർക്ക് മധുരം നൽകി സന്തോഷം കുടുംബം പങ്ക് വെച്ചു. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വില്‍പ്പനക്കാരന്‍ തന്നെയാണ് ഇദ്ദേഹത്തെ അറിയിച്ചത്. ടിക്കറ്റ്, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. നിലവിലുള്ള സാമ്പത്തിക ബാധ്യത തീർക്കണമെന്നാണ് ആഗ്രഹം എന്ന് അനീഷ് ബാബു പറഞ്ഞു. അനീഷ് ബാബുവിന്റെ 14ാം വിവാഹ വാർഷികവും ഇന്നേ ദിവസം ആയിരുന്നു. മറ്റു മക്കളും സന്തോഷം പങ്ക് വെച്ചു. കൂലിപ്പണിയാണെങ്കിലും മിക്ക ദിവസങ്ങളിലും കൃഷ്ണന്‍കുട്ടി ലോട്ടറി എടുക്കാറുണ്ട്. എന്നാൽ വലിയ സംഖ്യ ഇത് വരെ ലഭിച്ചിട്ടില്ല. 5 വർഷമായി ലോട്ടറി കച്ചവടം തുടങ്ങിയ തനിക്ക് ആദ്യമായാണ് വിറ്റ ലോട്ടറിക്ക് ഇത്ര വലിയ തുക ലഭിച്ചതെന്നു അബ്ദു പറഞ്ഞു.