ഓണത്തിന് സ്നേഹത്തിന്റെയും കരുതലിന്റെയും ചേർത്തുനിർത്തലുമായി മണ്ണാർക്കാട് നഗരസഭ, 150 ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
നഗരസഭയിലെ അതിദരിദ്ര ഗുണഭോക്താക്കൾക്കാണ് ഓണകിറ്റ് നൽകിയത്. ചെയർപേഴ്സൺ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. അരി, പഞ്ചസാര, പരിപ്പ്, പയർ, വെളിച്ചെണ്ണ തുടങ്ങി 13 ഇന സാധനങ്ങളാണ് ഓണക്കിറ്റിലുള്ളത്. മണ്ണാർക്കാട് ജിഎംയുപി

സ്കൂളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ കെ. പ്രസീത അധ്യക്ഷയായി. കെ. ബാലകൃഷ്ണൻ, മാസിത സത്താർ, ഷഫീഖ് റഹ്മാൻ, യൂസഫ്, ടി. ആർ സെബാസ്റ്റ്യൻ, അരുൺകുമാർ, വത്സലകുമാരി തുടങ്ങി കൗൺസിലർമാർ പങ്കെടുത്തു.