ശതാബ്‌ദി ആഘോഷത്തിൽ സമസ്ത, ചരിത്രം കുറിച്ചിട്ട 'പാണ്ഡിത്യത്തിന്റെ പൈതൃക മുദ്രകൾ' പുസ്തകം പ്രകാശനം ചെയ്തു
സമസ്തയുടെ ചരിത്രത്തെ തേജോമയമാക്കിയ ഉലമാക്കളും ഉമറാക്കളും അവരുടെ പടയോട്ട വഴികളും അടയാളപ്പെടുത്തുന്ന ചരിത്ര പുസ്തകം, യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ രചിച്ച പാണ്ഡിത്യത്തിന്റെ പൈതൃക മുദ്രകൾ പുസ്തക പ്രകാശനം നടന്നു. മണ്ണാർക്കാടിന്റെ ചരിത്രവും
പ്രമേയമാകുന്ന പുസ്തകം ഐ.പി.ബി. ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോ. കല്ലടി കമ്മാപ്പ അഡ്വ. എം.എൻ സകീർ ഹുസൈന് നൽകി പ്രകാശനം നിർവഹിച്ചു. വഹാബ് ഫൈസി, അഷറഫ് അൻവരി, ഡോ. നബീൽ എന്നിവർ സംബന്ധിച്ചു.







