തെങ്കര മുതുവല്ലി ക്ഷേത്രത്തിൽ ഉത്സവ കൊടിയേറ്റം 6 ന്, ഗായകൻ ശ്രീരാഗ് ഭരതന്റെ ഗാനമേള, ഉച്ചാറൽ മഹോത്സവം 12ന് നടക്കും

തെങ്കര മുതുവല്ലി ശ്രീ ഉച്ചമഹാകാളി ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് ഫെബ്രുവരി 6 ന്, ഗജവീരൻമാരും പഞ്ചവാദ്യവും അണിനിരക്കുന്ന ദേശാവേലകളോടെ ഉച്ചാറൽ വേല 12 ന് നടക്കും. ഫെബ്രുവരി 6 ന് വൈകീട്ട് 7.30 നാണ് ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് നടക്കുക. ഓട്ടൻതുള്ളൽ, സ്റ്റാർ സിംഗർ ഫെയിം ശ്രീരാഗ് ഭരതൻ നയിക്കുന്ന ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ, വിൽകലാമേള, ഡബിൾ തായമ്പക, മേജർ സെറ്റ് പഞ്ചവാദ്യം എന്നിവ വിവിധ





ദിവസങ്ങളിലായി നടക്കും. 6 യുവജനസംഘങ്ങൾ സമർപ്പിക്കുന്ന കലാപരിപാടികളോടെ വർണ ശബളമായ ഘോഷയാത്രയോടെ ഫെബ്രുവരി 12 ന് ഉച്ചാറൽ വേല നടക്കും. മഹോത്സവത്തിൽ ഗജവീരന്മാരും വാദ്യമേളങ്ങളും അണിനിരക്കും. 13 ന് ആറാട്ടും തുടർന്ന് കഞ്ഞിപ്പാർച്ചയും നടക്കും. ക്ഷേത്രത്തിൽ ഈ വർഷത്തെ പ്രതിഷ്ഠാദിനാഘോഷം 26 ന് ഉദയാസ്തമന പൂജയോടെ ആചരിക്കും. സുകുമാരൻ, പി. രാമൻകുട്ടി, കെ. ഗോപാലകൃഷ്ണൻ, പി. ഗോപാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related