മണ്ണാർക്കാട് പെരിമ്പടാരി കാറ്റില്ലാമുറ്റം മഹാവിഷ്ണു ക്ഷേത്രത്തിലെ പുതിയ സ്റ്റേജ് ഉദ്ഘാടനം MLA N. ഷംസുദ്ദീൻ നിർവഹിച്ചു
പെരിമ്പടാരി കാറ്റില്ലാമുറ്റം മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചാണ് പുതിയ സ്റ്റേജ് നിർമ്മിച്ചത്. സ്റ്റേജിൻ്റെ ഉദ്ഘാടനം എൻ. ഷംസുദ്ദീൻ MLA നിർവഹിച്ചു. നഗരസഭ കൗൺസിലർ എസ്. അജയകുമാർ അധ്യക്ഷനായി. കലാശൈലം നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച രംഗപൂജ, ശ്രീപാദം, ഗ്രാമധ്വനി ഗോവിന്ദപുരം എന്നീ ടീമുകളുടെ തിരുവാതിരക്കളി, പ്രദേശത്തെ കലാകാരന്മാർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, പുല്ലിശ്ശേരി മഹാവിഷ്ണു
ക്ഷേത്രഭജനസമിതി അവതരിപ്പിച്ച ഭജനാമൃതം എന്നിവ അരങ്ങേറി. ക്ഷേത്രം മേൽശാന്തി പദ്മനാഭൻ, പ്രദേശത്തെ മുതിർന്ന അംഗങ്ങളായ ബാലകൃഷ്ണ ഗുപ്തൻ, രാമൻകുട്ടി ഗുപ്തൻ, കരുണാകര മേനോൻ, എക്സിക്യൂട്ടീവംഗം മണികണ്ഠൻ പുവ്വക്കാട്ടിൽ, ക്ഷേത്രം പ്രസിഡന്റ് സുകുമാരൻ, കെ. കൃഷ്ണദാസ്, രാധാകൃഷ്ണൻ പുന്നശ്ശേരി, പരമശിവൻ, കെ.ടി രവി എന്നിവർ സംബന്ധിച്ചു. ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ടും നടന്നു.







