പതിറ്റാണ്ടുകളായി UDF പഞ്ചായത്ത് ഭരിച്ചിട്ടും അലനല്ലൂർ പഞ്ചായത്തിൽ വികസനമെത്തിയില്ല, മാർച്ച് നടത്തുമെന്ന് ബിജെപി അലനല്ലൂർ പഞ്ചായത്ത് ഏരിയ കമ്മിറ്റി അംഗങ്ങൾ
പതിറ്റാണ്ടുകളായി UDF പഞ്ചായത്ത് ഭരിച്ചിട്ടും അലനല്ലൂർ പഞ്ചായത്തിൽ വികസനമെത്തിയില്ല, 15 വർഷമായി MLA മണ്ഡലത്തിൽ നടത്തിയ വികസന പെരുമഴ എന്താണെന്ന് ചൂണ്ടിക്കാണിക്കാനാകുമോ? ബസ്റ്റാന്റിൽ പട്ടികളും സാമൂഹ്യവിരുദ്ധരും ചേർന്ന കൂട്ടായ്മയാണുള്ളത്, ഫെബ്രുവരി 23 തിങ്കളാഴ്ച ജനങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി അലനല്ലൂർ പഞ്ചായത്ത് ഏരിയ കമ്മിറ്റി അംഗങ്ങൾ. അലനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലെ കള്ളുഷാപ്പ് സ്ത്രീകൾക്കുൾപ്പെടെ ബുദ്ധിമുട്ടായിട്ടും മാറ്റാൻ സാധിച്ചിട്ടില്ല, ഗ്രാമീണ റോഡുകൾ പൊട്ടി പൊളിഞ്ഞു കിടക്കുന്ന സ്ഥിതിയിലാണ്. അലനല്ലൂർ ടൗണിൽ ടോയ്‌ലറ്റ് സംവിധാനങ്ങളില്ല, ആറ് ഡോക്ടർമാരും ആവശ്യത്തിന് ജീവനക്കാരുമുണ്ടായിരുന്ന ഹെൽത്ത് സെന്ററിൽ ഇന്ന് ഒന്നോ രണ്ടോ ഡോക്ടർമാർ വന്നുപോകുന്ന സ്ഥിതിയാണുള്ളതെന്ന് ബിജെപി
പ്രവർത്തകർ ആരോപിച്ചു. MLA യും പഞ്ചായത്ത് ഭരണസമിതിയും UDF ആയിരുന്നിട്ടും നാളിതുവരെ പഞ്ചായത്തിൽ യാതൊന്നും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. അലനല്ലൂർ, അട്ടപ്പാടി റോഡുകൾ MLA യുടെ കെടുകാര്യസ്ഥതയാണ്. കണ്ണംകുണ്ട് പാലം നിർമ്മിക്കാൻ കഴിയാത്തതും കഷ്ടമാണ്. ഇബ്രാഹിം കുഞ്ഞും പിണറായിയും പാലത്തിനായി വച്ച ഫണ്ട് എവിടെപ്പോയെന്നും ബിജെപി പ്രവർത്തകർ ചോദിച്ചു. ബസ്റ്റാൻഡും പ്രയോജനമില്ലാത്ത കിടക്കുകയാണ്. ജനകീയ പ്രശ്നങ്ങൾക്കായി അടിസ്ഥാന നടപടികൾ സ്വീകരിക്കാൻ പോലും സാധിക്കാത്ത ഭരണസമിതിക്കെതിരെ പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്നും പ്രവർത്തകർ പറഞ്ഞു. BJP മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, അലനല്ലൂർ ഏരിയ പ്രസിഡന്റ് വി.ടി ജയചന്ദ്രൻ, കെ.പി രവീന്ദ്രൻ, എ.സൗമിനി, എ. അയ്യപ്പദാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







