പാലക്കാട് - ചക്കിട്ടപ്പാറ ടൗൺ ടു ടൗൺ സർവീസിന്റെ ഉദ്ഘാടനം MLA എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
രാത്രി 7.30 ക്ക് ശേഷം അട്ടപ്പാടിയിലേക്ക് KSRTC സർവീസുകൾ ഇല്ലാത്തത് പോരായ്മയാണ്, ഉൾപ്രദേശത്തേക്ക് ഉൾപ്പെടെ റൂട്ട് ക്രമീകരിക്കണം, KSRTC നിലനിൽക്കണമെന്ന് MLA എൻ. ഷംസുദ്ദീൻ, പാലക്കാട് - ചക്കിട്ടപ്പാറ ടൗൺ ടു ടൗൺ സർവീസിന്റെ ഉദ്ഘാടനം MLA എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മണ്ണാർക്കാട് KSRTC ഡിപ്പോയിൽ സർവീസിന് MLA എൻ. ഷംസുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡിന് ശേഷം ഇല്ലാതായ സർവീസുകൾ പുനസ്ഥാപിക്കണം, അട്ടപ്പാടിക്ക് വേണ്ടി കട്ട്സൈസ്
ബസ്സുകൾ അനുവദിക്കണമെന്ന് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും MLA പറഞ്ഞു. ഗുരുവായൂരിലേക്കും കൂടുതൽ സർവീസുകൾ വേണം, ഉദ്യോഗസ്ഥരുടെ പ്രയാസങ്ങൾ സഭയിൽ ഉന്നയിക്കാറുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന അധ്യക്ഷയായി. കൗൺസിലർ ഷൗക്കത്ത് മുഖ്യഥിതിയായി. മണ്ണാർക്കാട് DTO ജോഷി ജോൺ, KSRTC ഇൻസ്‌പെക്ടർ ഇൻചാർജ് മുഹമ്മദ് മൻസൂർ, എം. ഷൗക്കത്തലി, കെ. ഷിന്റോ കുര്യൻ, എൻ. സുബ്രഹ്മണ്യൻ തുടങ്ങി വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുത്തു.







