തച്ചമ്പാറ പാലക്കയത്ത് വന്യജീവി അക്രമണത്തിൽ 5 ആടുകൾ ചത്തു, രണ്ടെണ്ണത്തിന് ഗുരുതര പരിക്ക്, വന്യജീവിയെ പിടികൂടാനായി കൂട് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ജനപ്രതിനിധികൾ

പാലക്കയം വാക്കോടൻ അക്കമറ്റത്ത് ജോർജ്ജ് ജോസഫിന്റെ ഗർഭിണിയായ ആടുകളെയാണ് വന്യജീവി ആക്രമണത്തിൽ നഷ്ടപ്പെട്ടത്. പതിവുപോലെ വെള്ളിയാഴ്ചയും വീടിന് സമീപത്തെ തോട്ടത്തിൽ ആടുകളെ തീറ്റ കൊടുക്കാനായി കെട്ടിയിട്ടിരുന്നു. വൈകീട്ട് 4 മണിയോടെ ഇവയെ അഴിച്ചുകൊണ്ടുവരാനായി ചെന്നപ്പോഴാണ് മൂന്ന് ആടുകൾ ചത്തു കിടക്കുന്നത് കണ്ടത്. രണ്ടെണ്ണം പരിക്ക് പറ്റി കിടക്കുന്ന നിലയിലുമായിരുന്നു. കാണാതായ 2 ആടുകൾക്കായുള്ള തിരച്ചിലിലാണ് പകുതി ഭക്ഷിച്ച നിലയിൽ ഇന്ന് ഇവയെയും





കണ്ടെത്തിയത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറഞ്ഞു. സമീപ പ്രദേശത്ത് നിന്നാണ് രണ്ടു പുലികളെ കൂട് വെച്ച് പിടിച്ചത്. കൂട് സ്ഥാപിക്കാൻ നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധികൾ പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. മനോജ്‌, സെഷൻ ഫോറസ്റ്റ് ഓഫീസർ ലക്ഷ്മിദാസ് എന്നിവരുമെത്തി. വെറ്ററിനറി സർജൻ ഡോ. എ. സുവർണ, ഡോ. എൻ രാവിയ എന്നിവരുടെ നേതൃത്വത്തിൽ ആടുകളുടെ പോസ്റ്റ്‌മോർട്ട നടപടികൾ നടന്നു.

Related