SFI ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള സംഘടക സമിതി രൂപീകരണ യോഗം CPIM ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു
പാലക്കാട് MLA യുടെ വിഷയത്തെ ന്യായീകരിക്കാൻ വരുന്നതിൽ കൂടുതൽ സ്ത്രീകളാണ്, അതിനൊരു വനിതാ കൂട്ടായ്മ തന്നെയുണ്ടാക്കുവാണ്, ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരേണ്ട ആവശ്യകതയെ ക്യാമ്പസുകളിൽ ചർച്ചയക്കേണ്ടതുണ്ടെന്ന് CPIM ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, SFI ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള സംഘടക സമിതി രൂപീകരണ യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. മാർച്ച് 7,8 തീയതികളിൽ മണ്ണാർക്കാട് വച്ചാണ് SFI പാലക്കാട് ജില്ലാ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘടക സമിതി രൂപീകരണ യോഗം മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്നു. പല ക്യാമ്പസുകളിലും
ഇന്ന് രാഷ്ട്രീയ ചർച്ചയില്ല, പൈങ്കിളി കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിന് SFI അനുകൂലമല്ല, വിദ്യാർത്ഥി രാഷ്ട്രീയം ചുരുങ്ങി ഗ്യാങ്ങിസത്തിന്റെ രാഷ്ട്രീയം കടന്നു കയറുകയാണെന്ന് ഇ.എൻ സുരേഷ് ബാബു പറഞ്ഞു. മണ്ണാർക്കാട് നടക്കുന്ന സമ്മേളനം മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. CPIM മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ നാരായണൻകുട്ടി ചെയർമാൻ, SFI ജില്ലാ സെക്രട്ടറി എസ്. വിപിൻ കൺവീനർ, 501 അംഗ സംഘടക സമിതി എന്നിങ്ങനെ തിരഞ്ഞെടുത്തു. മുഹമ്മദ് ഷാദുലി അധ്യക്ഷനായി. യു.ടി രാമകൃഷ്ണൻ, പി.എം ആർഷോ, രാജൻ, കാർത്തിക്, മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംബന്ധിച്ചു.







