കാരാകുറിശ്ശി എഴുത്തോംപാറ പാലം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
കാരാകുറിശ്ശി എഴുത്തോംപാറ പാലം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പള്ളിക്കുറുപ്പ് സെന്ററിൽ നടന്ന ധർണ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റുമായ റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് MLAക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അവനവന്റെ മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടാകണം അത്, എട്ടുകാലി മമ്മൂഞ്ഞിന്റെ പരിപാടിയാണ് MLA യും CPM ഉം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2021 ൽ മന്ത്രി മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നടത്തിയതാണ്, പിന്നീടിന്നുവരെ ഒരു കല്ല് പോലും ഇടാനായില്ലെങ്കിൽ പരാജയമാണ്, ആയിരക്കണക്കിന് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാനായില്ലെങ്കിൽ MLA രാജി വക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാലം ഉടൻ യാഥാർത്ഥ്യമാക്കുകയും
പള്ളിക്കുറുപ്പ് പ്രദേശത്ത് പഞ്ചായത്തിലെ 2-ാം വില്ലേജ് കൊണ്ടുവരികയും ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും റിയാസ് നാലകത്ത് വ്യക്തമാക്കി. സക്കീർ കള്ളിവളപ്പിൽ അധ്യക്ഷനായി. സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം എ. എം അലി അസ്ഗർ മുഖ്യപ്രഭാഷണം നടത്തി. കോങ്ങാട് മണ്ഡലത്തിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ കാഞ്ഞിരപ്പുഴയിലെ ഒരു സിപിഐ നേതാവും കരിമ്പയിലെ ഒരു സിപിഎം നേതാവും മണ്ണാർക്കാട് പോയി ആഭാസ സമരങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോങ്ങാട്ടെ ഇടത് നേതാക്കൾ എഴുത്തുംപാറ പാലവും ചെറായ കനാൽ പാലവും യാഥാർത്ഥ്യമാക്കുന്നതിനായി സമരത്തിനിറങ്ങണമെന്നും പറഞ്ഞു. സലാം തറയിൽ, TK നാസർ, ശരീഫ് സാഗർ, രവീന്ദ്രൻ വാഴമ്പുറം, യൂസഫ് കല്ലടി, അലി, മൻസൂർ, അഷറഫ് വാഴമ്പുറം, ലീഗ് ഭാരവാഹികൾ, മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.







