നോമ്പുതുറന്നാല്‍ ഒരു മട്ടന്‍സൂപ്പ്, മുഹബ്ബത്ത് കാ സര്‍ബത്തും ബിരിയാണിയും, 24 ഇനങ്ങളുമായൊരു ഇഫ്ത്താര്‍ കോമ്പോ, ഓപ്പണ്‍ ആമ്പിയന്‍സില്‍ KPM ഹോട്ടലിന്‍റെ നോമ്പുതുറ

പുണ്യമാസത്തിലെ വ്രതനാളുകൾ തുടങ്ങി, ആകാശം കണ്ട് ആനന്ദാന്തരീക്ഷത്തിൽ നോമ്പ് തുറക്കാം, നിസ്കരിക്കാനുള്ള സൗകര്യവും, ഇഫ്താർ വിരുന്നിന് ഇടമൊരുക്കി മണ്ണാർക്കാട് കെപിഎം റെസ്റ്റോറന്റ്. പഴങ്ങളും, പലഹാരങ്ങളും പാനീയങ്ങളുമായി നോമ്പ് തുറക്കാം, ശേഷം നിസ്കരിക്കാം, പിന്നെ രുചിയേറിയ ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കാം. കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ ആർക്കൊപ്പമായാലും ഇഫ്താർ വിരുന്നൊരുക്കാൻ ഇടമൊരുക്കി നൽകുകയാണ് മണ്ണാർക്കാട് കെപിഎം റെസ്റ്റോറന്റ്. കോടതിപ്പടി ഡോറോ റോയൽ സ്യൂട്ടുമായി സഹകരിച്ചുകൊണ്ടാണ് ഡോറോയുടെ റൂഫ് ടോപ്പിൽ പുണ്യമാസത്തിലെ എല്ലാ ദിവസവും ഇഫ്താർ വിരുന്നിനുള്ള ഇടമൊരുക്കി നൽകുന്നത്. ജ്യൂസ്, മൊഹബത്ത് കാ സർബത്ത്, ചിൽഡ് ജ്യൂസ്, ബോട്ടിൽ വാട്ടർ എന്നിവയാണ് വെൽക്കം ഡ്രിംഗ്സിൽ ഉള്ളത്. ഡേറ്റ്സ്, കട്ട്‌ ഫ്രൂട്ട്സ്, 4 തരം സ്നാക്ക്സുകൾ, തരി കഞ്ഞി,





നാടൻ മട്ടൻ സൂപ്പ് എന്നിവ സ്റ്റാർട്ടേഴ്സിൽ ഉൾപ്പെടുന്നു. സാലഡ്, അപ്പം, പത്തിരി, കോയിൻ പൊറോട്ട, മടക്ക് ചപ്പാത്തി, ചിക്കൻ, ബീഫ് ബിരിയാണികൾ, നെയ്ച്ചോറ്, ചിക്കൻ കുറുമ, ഫിഷ് മംഗോ കറി, ബീഫ് വരട്ട്, ചിക്കൻ ചില്ലി, ചിക്കൻ കൊണ്ടാട്ടം എന്നിവയാണ് ഇഫ്താർ വിരുന്നിലെ പ്രധാന വിഭവങ്ങൾ. പിന്നീടൊരു ചായയും ആകാം. വെജ് സ്റ്റൂവും ഇവിടെയുണ്ട്. 5 പേരായാലും 10 പേരായാലും ഇഫ്താർ പാർട്ടി ഒരുക്കി നൽകാൻ കെപിഎം റെസ്റ്റോറന്റ് സജ്ജമാണെന്ന് ഫിറോസ് ബാബു, ഷൗക്കത്ത് എന്നിവർ പറഞ്ഞു. 200 ഓളം ആളുകൾക്ക് ഇരിക്കുവാനുള്ള സൗകര്യത്തോടെയാണ് ഇഫ്താർ പാർട്ടി ഒരുക്കാൻ തയ്യാറായിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വിഭവങ്ങളിൽ മാറ്റം വരുത്തി നൽകുകയും ചെയ്യുന്നുണ്ട്.

Related