1 കോടി, 5 ക്ലാസ്സ്‌ മുറികൾ, കാഞ്ഞിരപ്പുഴ തൃക്കളൂർ GLP സ്കൂളിലും മനോഹര കെട്ടിടം, മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പുഴ തൃക്കളൂർ GLP സ്കൂളിന് സുവർണജൂബിലി സമ്മാനം, ഒരുകോടി രൂപ ചിലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു, പരിപാടിയിൽ നിന്ന് ജനപ്രതിനിധികൾ വിട്ടുനിന്നതിൽ വിമർശനവുമായി MLA കെ. ശാന്തകുമാരി. സുവർണ ജൂബിലിയിലേക്ക് പ്രവേശിച്ചിരിക്കുന്ന വേളയിലാണ് തൃക്കളൂർ GLP സ്ക്കൂളിൽ പുതിയ കെട്ടിടം യഥാർഥ്യമായിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് 2022 - 23 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ





ഒരുകോടി രൂപ വിനിയോഗിച്ചാണ് 5 ക്ലാസ്സ്‌ മുറികളോടെയുള്ള കെട്ടിടത്തിന്റെ നിർമ്മാണം. MLA കെ. ശാന്തകുമാരി അധ്യക്ഷയായി. ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുക്കാത്തതിൽ MLA വിമർശനമുന്നയിച്ചു. KEL പ്രോജക്ട് ഓഫീസർ കെ.കെ ഉണ്ണികൃഷ്ണൻ, AEO സി. അബൂബക്കർ, മണികണ്ഠൻ കെ.കെ, എ. വിജയൻ, പി. ഷംന, പ്രദീപ്‌, മുഹമ്മദാലി, എം. നിസാർ മുഹമ്മദ്‌, വി. ഉഷാദേവി, മുൻ മെമ്പർമാർ, സ്കൂൾ പിടിഎ, എംപിടിഎ അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Related