തച്ചനാട്ടുക്കര ചാമപ്പറമ്പ് നറുക്കോട് പ്രദേശത്ത് വെള്ളം കൊടുത്തില്ലെങ്കില്‍ ബില്ല് വാങ്ങല്‍ നടക്കില്ല, യൂത്ത്ലീഗ് തടയുമെന്ന് നേതാക്കള്
വെള്ളമെത്തുന്നില്ലെങ്കിലും മാസം മുടങ്ങാതെ ബിൽ എത്തുന്നുണ്ട്, വെള്ളം നൽകാതെ പണം പിരിച്ചുകൊണ്ടുപോകാമെന്ന് വാട്ടർ അതോറിറ്റിയും അധികാരികളും മോഹിക്കണ്ട, യൂത്ത് ലീഗ് അത് തടയും, 5 വർഷമായി കുടിവെള്ളം തടസ്സപ്പെട്ടത് 200 ഓളം കുടുംബങ്ങൾക്ക്, പ്രതിഷേധവുമായി തച്ചനാട്ടുക്കര പഞ്ചായത്ത് മെമ്പർമാരും യൂത്ത് ലീഗ് ഭാരവാഹികളും. തച്ചനാട്ടുക്കര ചാമപ്പറമ്പ് നറുക്കോട് പ്രദേശത്താണ് 5 വർഷമായി കുടിവെള്ള പ്രശ്നം നേരിടുന്നത്. മണ്ണാർക്കാട് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയ പഞ്ചായത്ത് മെമ്പർമാരും യൂത്ത് ലീഗ് ഭാരവാഹികളും AE ഇൻചാർജ് ഓവർസിയർ ഗോപകുമാറുമായി സംസാരിച്ചു. തീരുമാനം ഉണ്ടായതിനു ശേഷമേ മടങ്ങിപോകൂ എന്നറിയിച്ച പ്രവർത്തകർ ഓഫീസ് പി.എച്ച് സെഷന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
പ്രദേശത്തേക്കുള്ള മോട്ടോർ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി, ഇതുവരെയും തകരാർ പരിഹരിക്കുവാനോ മാറ്റിസ്ഥാപിക്കുവാനോ അധികൃതർ തയ്യാറായിട്ടില്ല. 200 ഓളം കുടുംബങ്ങളാണ് വെള്ളമില്ലാതെ വലയുന്നത്. മിനിമം ചാർജ് 148 രൂപ മാസം പിരിക്കുന്നുണ്ട്. വെള്ളം അനിവാര്യമായ വേനൽ കാലത്ത് തന്നെ മുടങ്ങുന്ന അവസ്ഥ അംഗീകരിക്കാനാകില്ലെന്ന് തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റാഫി കുണ്ടൂർക്കുന്ന് പറഞ്ഞു. Axe ഷൊർണൂരിൽ നിന്ന് വിളിച്ച് ഇന്ന് തന്നെ പ്രപ്പോസൽ നൽകാമെന്ന് അറിയിച്ചതിന് ശേഷമാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. ജുനൈസ് ചെത്തല്ലൂർ , കബീർ അണ്ണാൻത്തൊടി, ഫാസിൽ ചെങ്ങോടൻ, അലി നറുക്കോട്, ബഷീർ നറുക്കോട്, അബ്ദുൾ സലാം, ഹസീന തുടങ്ങിയവർ സംബന്ധിച്ചു.







