കലുഷിതമായ ലോകത്ത് കൂട്ടായ്മകൾക്കുള്ള പ്രാധാന്യം വിളിച്ചോതി മുസ്‌ലിം യൂത്ത് ലീഗ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി, സൗഹൃദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
കലുഷിതമായ ലോകത്ത് കൂട്ടായ്മകൾക്കുള്ള പ്രാധാന്യം വിളിച്ചോതി മുസ്‌ലിം യൂത്ത് ലീഗ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി, സൗഹൃദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. തെങ്കര വെള്ളാരംക്കുന്ന് റോയൽ പഴേരി അനെക്സിലാണ് സൗഹൃദ സദസ്സും ഇഫ്താർ മീറ്റും നടന്നത്. മനുഷ്യർ തമ്മിൽ ഐക്യമുണ്ടാക്കണം, സാഹോദര്യം ശക്തിപ്പെടുത്താനുള്ള സാഹചര്യമൊരുക്കുകയാണ്
യൂത്ത് ലീഗ് ചെയ്യുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച് MLA എൻ. ഷംസുദ്ദീൻ പറഞ്ഞു. റഷീദ് ആലായൻ, കളത്തിൽ അബ്‌ദുള്ള, പൊൻപാറ കോയക്കുട്ടി, ഗഫൂർ കോൽക്കളത്തിൽ, ഷമീർ പഴേരി, പഴേരി ഷെരീഫ്, ജംഷാദ്, SKSSF, വിസ്ഡം, വൈറ്റ് ഗാർഡ്, മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികൾ, പ്രവർത്തകർ സംബന്ധിച്ചു.







