സ്നേഹ ഇഫ്താറിന് സമാപനം, ചെറിയ പെരുന്നാൾ ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ചിക്കൻ ബിരിയാണി വിളമ്പി മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകർ

ഒരുമാസക്കാലം നീണ്ട സ്നേഹ ഇഫ്താറിന് പെരുന്നാൾ ഭക്ഷണം വിളമ്പി സമാപനം, മണ്ണാർക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരുടെ പെരുന്നാൾ ബിരിയാണിയിൽ മനസ്സ് നിറഞ്ഞ് താലൂക്ക് ആശുപത്രിയിലെത്തിയവർ. പുണ്യ റമദാൻ മാസത്തിന്റെ ഒന്നാംനാൾ മുതൽ പതിവ് തെറ്റിക്കാതെ ഇഫ്താർ ഭക്ഷണവുമായി യൂത്ത് ലീഗ് പ്രവർത്തകർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും അൽമ ആശുപത്രിയിലും എത്തുന്നുണ്ട്. ഒന്നരപതിറ്റാണ്ടായി തുടർന്നു പോരുന്ന സ്നേഹ ഇഫ്താറിന് ചെറിയ പെരുന്നാൾ ദിനത്തിൽ ബിരിയാണി വിളമ്പി നൽകി സമാപനം കുറിച്ചു.





രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ തുടങ്ങിയവർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൾക്കളത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷമീർ പഴേരി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് വെള്ളപ്പാടം മുഖ്യഥിതിയായി. മുനീർ താളിയിൽ, ഷറഫുദ്ധീൻ ചങ്ങലീരി, നൗഫൽ കളത്തിൽ, സി.കെ സദഖത്തുള്ള, സക്കീർ മുല്ലക്കൽ, നൗഷാദ് പടിഞ്ഞാറ്റി, ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ. ദിവ്യ, യൂത്ത് ലീഗ്, ലീഗ് പ്രവർത്തകർ, ആശുപത്രി ജീവനക്കാർ പങ്കെടുത്തു.

Related