തയ്യല്‍ മെഷീനെന്ന് വെച്ചാല്‍ മണ്ണാര്‍ക്കാടിന് ക്വാളിറ്റി, 16 വര്‍ഷത്തെ മികച്ച സര്‍വ്വീസ്, പോലീസ് സ്റ്റേഷന് മുന്നിലെ സ്ഥാപനം തൊട്ട് പിറകിലെ ബില്‍ഡിംഗില്‍ വിപുലമായി ആരംഭിച്ചു
വസ്ത്രങ്ങൾ മുതൽ ഏത് ഉൽപ്പന്നവും തയ്ച്ചെടുക്കാൻ ഉഷ ഉൾപ്പെടെ ബ്രാൻഡഡ് തയ്യൽ മെഷീനുകൾ, ടെക്ക്നീഷ്യനായ ഡീലർ പ്രമോദിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത് ഗുണമേന്മയുള്ള തയ്യൽ മെഷീനുകൾ, ക്വാളിറ്റി തയ്യൽ മെഷീൻ സെയിൽസിന്റെ പുതിയ സ്ഥാപനം തുറന്ന് പ്രവർത്തനം ആരംഭിച്ചു. മണ്ണാർക്കാട് പോലീസ് സ്റ്റേഷന് എതിർവശത്ത് പ്രവർത്തിച്ചിരുന്ന ക്വാളിറ്റി തയ്യൽ മെഷീൻ സ്ഥാപനം നേരെ പിറകുവശത്തെ എയ്ഡഡ് സ്കൂൾ എംപ്ലോയീസ് കോ. ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ബിൽഡിങ്ങിലേക്ക് മാറ്റി ആധുനിക സൗകര്യത്തോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഉഷ ഓൾ കേരള റീജിയണൽ മാനേജർ നിബു കെ.എം സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 16 വർഷത്തെ പ്രവർത്തന പരിചയ സമ്പത്തുമായാണ് ക്വാളിറ്റി പുത്തൻ രൂപത്തിൽ ആരംഭിച്ചിരിക്കുന്നത്. ഓവർലോക്ക്, പവർ, ടേബിൾ ടോപ്, ഡിസൈൻ തുടങ്ങി എല്ലാവിധ തയ്യൽ മെഷീനുകളും ക്വാളിറ്റിയിൽ നിന്ന് വാങ്ങാനാകും.
മുൻനിര ബ്രാൻഡായ ഉഷയുടെ ജനോമി ഉൾപ്പെടെയുള്ള തയ്യൽ മെഷീനുകൾ ഉപഭോക്താക്കൾക്ക് ക്വാളിറ്റിയിൽ നിന്ന് വാങ്ങാൻ സാധിക്കും. റാന്യൂ, മെറിറ്റ്, ജാക്ക്, ജൂക്കി, സിങ്കർ എന്നിവയുടെ മെഷീനുകളും ഇവിടെ നിന്ന് ലഭിക്കും. വില്പനാനന്തര സർവീസിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ക്വാളിറ്റിയുടെ പ്രവർത്തനം. തയ്യൽ മെഷീൻ ടെക്‌നീഷ്യനായതുകൊണ്ട് തന്നെ മെഷീനുകൾ പൂർണമായും പരിശോധന നടത്തി പ്രവർത്തന സുഗമമാകുന്ന രീതിയിൽ റീസെറ്റ് ചെയ്താണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് സ്ഥാപനയുടമ പ്രമോദ് പറഞ്ഞു. തയ്യൽ മെഷീനുകൾക്ക് 1, 2, മൂന്ന് വർഷം എന്നിങ്ങനെയും ഉഷ ബ്രാൻഡ് മെഷീനുകൾക്ക് സൈറ്റ് സർവീസും ചെയ്ത് നൽകുന്നു. ക്വാളിറ്റിയിൽ നിന്ന് വാങ്ങുന്ന ഏത് തയ്യൽ മെഷീന്റേയും സർവീസും വളരെ വേഗത്തിൽ സ്ഥാപനം ചെയ്ത് നൽകുന്നു. EMI ഓപ്ഷനുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9747189926, 9142230926 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.







