500 രൂപയുടെ ടെസ്റ്റ് 149 ന്, ഹെൽത്ത് പാക്കേജുകൾക്ക് ഇളവുകൾ, മണ്ണാർക്കാട് നീതി മെഡിക്കൽ ലാബ് ഉദ്ഘാടനം 13 ന് നടക്കും
പരിശോധനകളും ഹെൽത്ത് പാക്കേജുകളും ലഭ്യമാക്കി നീതി മെഡിക്കൽ ലാബ് മണ്ണാർക്കാട് ചന്തപ്പടിയിൽ ആരംഭിക്കുന്നു, ഏപ്രിൽ 13 തിങ്കളാഴ്ച MP വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം നിർവഹിക്കും. മണ്ണാർക്കാട് ചന്തപ്പടി കസാമിയ ബിൽഡിങ്ങിലാണ് നീതി മെഡിക്കൽ ലാബ് പ്രവർത്തനമാരംഭിക്കുന്നത്. ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 11 മണിക്ക് എംപി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം നിർവഹിക്കും. സാധാരണ രക്ത പരിശോധനകൾ, പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പുകൾ ഉൾപ്പെടെ എല്ലാവിധ പരിശോധനാ
സേവനങ്ങളും ലഭ്യമാക്കി കൊണ്ടാണ് നീതി മെഡിക്കൽ ലാബ് ആരംഭിക്കുന്നത്. പരിശോധനകൾക്കും ഹെൽത്ത് പാക്കേജുകൾക്കും 50% വരെ ഇളവ് ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് 500 രൂപ വില വരുന്ന ഷുഗറിന്റെ 3 മാസത്തെ ആവറേജ് ടെസ്റ്റ് ആയ HBA1C, HPLC മെത്തേഡ് ടെസ്റ്റുകൾ 149 രൂപക്ക് ഏപ്രിൽ 13,14,15 തീയതികളിൽ നീതിയിൽ നിന്ന് ചെയ്തു നൽകും. നീതി മെഡിക്കൽ ലാബ് ജനറൽ മാനേജർ ജോസ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







