കോട്ടോപ്പാടത്ത് ഫുട്ബോൾ ആരവം 12 മുതൽ, അഖില കേരള സെവൻസ് ഫുട്ബോൾ ജേതാക്കൾക്ക് ഒരുലക്ഷവും സ്വർണ കപ്പും സമ്മാനം
കോട്ടോപ്പാടത്ത് ഇനി ഫുട്ബോൾ ആരവം, ഫിയോറെൻ്റിന ക്ലബ് സംഘടിപ്പിക്കുന്ന 6-ാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഞായറാഴ്ച തുടക്കമാകും, സിനിമതാരം അക്ഷയ് രാധാകൃഷ്ണൻ മുഖ്യാതിഥിയാകും, ജേതാക്കളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയും സ്വർണ്ണകപ്പും. കോട്ടോപ്പാടം ഫിയോറെൻ്റിന ക്ലബ് സംഘടിപ്പിക്കുന്ന 6-ാമത് അഖില കേരള സെവൻസ് ഫുഡ്‌ബോൾ ടൂർണമെന്റിന് ഏപ്രിൽ 12 ന് വൈകീട്ട് 8 മണിക്ക് തുടക്കമാകും. കല്ലടി അബ്ദുഹാജി ഹയർസെക്കന്ററി സ്‌കൂൾ മിനി സ്റ്റേഡിയത്തിലാണ് കാൽപന്തുകളി നടക്കുന്നത്. മണ്ണാർക്കാടിൻ്റെ വിവിധ മേഖലയിൽ
നിന്നുള്ള 16 ഓളം ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. സ്ത്രീകൾക്ക് സൗജന്യമായി ഫുട്ബോൾ മാമാങ്കം കണ്ടാസ്വദിക്കാൻ പിങ്ക് ഗ്യാലറിയും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. MLA. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കുന്ന ടൂർണമെന്റിൽ രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്ത് നിന്നുള്ളവരും പങ്കെടുക്കും. ടൂർണമെന്റിൽ നിന്ന് മിച്ചം വരുന്ന തുക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കല്ലടി അബൂബക്കർ, സാദിഖ്, കെ.ടി അബ്‌ദുള്ള, റഫീഖ്, സ്വാലിഹ്, ജാഫർ, സക്കീർ, അനീസ്, ശമീർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







