ശിവകാശി കമ്പനി പടക്കങ്ങൾ, റെയിൻബോ ഫൗണ്ടെയ്‌ൻ, ഷോട്സ്, ഫ്ലവർ പോട്സ് തുടങ്ങി വ്യത്യസ്ത ശേഖരം : നീതി പടക്കചന്ത ഒരുക്കി അലനല്ലൂർ സഹകരണ ബാങ്ക്

വിഷു കളറാക്കാൻ പടക്ക ചന്തയുമായി അലനല്ലൂർ സർവീസ് സഹകരണ ബാങ്ക്, കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള പടക്കങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാം. പതിവ് തെറ്റിക്കാതെ ഇത്തവണയും വിഷു ആഘോഷത്തിനായി പടക്കച്ചന്ത ആരംഭിച്ചിരിക്കുകയാണ് അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്. ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നീതി എന്ന പേരിൽ തുടങ്ങിയ പടക്കച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാൻ നിർവഹിച്ചു. ഗുണനിലവാരമുള്ള പടക്കങ്ങൾ കുറഞ്ഞ വിലയിൽ അലനല്ലൂർ





നിവാസികൾക്ക് വാങ്ങാനുള്ള അവസരമൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശിവകാശി കേന്ദ്രീകരിച്ചുള്ള കമ്പനിയിൽ നിന്നെത്തിച്ച ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, മത്താപ്പ്, റെയിൻബോ ഫൗണ്ടെയ്‌ൻ, ഷോട്സ്, ഫ്ലവർ പോട്സ് തുടങ്ങി വ്യത്യസ്തങ്ങളായ പടക്കങ്ങളാണ് വിൽപ്പന നടത്തുന്നത്. സെക്രട്ടറി പി. ശ്രീനിവാസൻ അധ്യക്ഷനായി. ഡയറക്ടർമാരായ ടി. രാജകൃഷ്ണൻ, ടി. ബാലചന്ദ്രൻ, സുരേഷ് കുമാർ, കുഞ്ഞൻ, ഹരിദാസൻ, റഫീഖ്, പ്രതീഷ്, നിഖിൽ, രഞ്ജിത്ത്, അമീൻ സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related