ബേക്കേഴ്സിന് നിര്‍മ്മാണ വസ്തുക്കള്‍ തേടി ഇനി മണ്ണാര്‍ക്കാട് അലയേണ്ട, മഫിന്‍സ് ദ ബേക്കേഴ്സ് ഹബ്ബ് മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ ആരംഭിച്ചു

കേക്കും ബേക്കറി പലഹാരങ്ങളും ഉണ്ടാക്കാൻ നിർമാണ ഉത്പന്നങ്ങൾ തേടി അലയേണ്ട, മണ്ണാർക്കാട്ടുക്കാരുടെ കയ്യെത്തും ദൂരത്ത് അസംസ്കൃത വസ്തുക്കളുടെ കലവറ തുറന്ന് മഫിൻസ് ദി ബേക്കേഴ്സ് ഹബ്, ചന്തപ്പടി കുടു കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങൾക്ക് പുറമെ മഫിൻസ് ദി ബേക്കേഴ്സ് ഹബ്ബിന്റെ മൂന്നാമത് ഷോപ്പാണ് മണ്ണാർക്കാട് പ്രവർത്തനമാരംഭിച്ചത്. കുടു കോംപ്ലക്സിൽ ആക്സിസ് ബാങ്കിന് സമീപം തുറന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. സജ്ന നിർവഹിച്ചു. ആദ്യ വിൽപന നടന്നു. കേക്ക് നിർമ്മിക്കുവാനുള്ള എല്ലാ ഉത്പന്നങ്ങളും മഫിൻസ് ദി ബേക്കേഴ്സ് ഹബ്ബിൽ നിന്ന് വാങ്ങാൻ സാധിക്കും. വിപ്പിങ് ക്രീംസ്, പാക്കിങ് സൊല്യൂഷൻസ്, ബേക്കറി റോ മെറ്റീരിയൽസ്, ബിരിയാണി റോ മെറ്റീരിയൽസ് എന്നിവയും ക്രഷസ് & മൊജിറ്റോ സിറപ്പുകളും ഇവിടെ നിന്നും ലഭിക്കും. മാത്രമല്ല, സ്‌പൈസസ്, ഡ്രൈ ഫ്രൂട്ട്സ്,





സ്വീറ്റ്സ് ഉൾപ്പെടെയുള്ളവയും ഉപഭോക്താക്കൾക്ക് വാങ്ങാം. പിറന്നാൾ, വിവാഹം തുടങ്ങി ഏത് ആഘോഷങ്ങൾക്കും സമ്മാനിക്കുവാനുള്ള ഗിഫ്റ്റ് ഹാമ്പറുകൾ തേടിയും മറ്റെങ്ങും പോകേണ്ടതില്ല. എല്ലാ നിർമ്മാണ ഉത്പന്നങ്ങളുടെയും ഹോൾസെയിൽ റീട്ടെയിൽ വിപണനമാണ് മഫിൻസ് ദി ബേക്കേഴ്സ് ഹബ്ബ്‌ നൽകുന്നത്. ഗിഫ്റ്റ് ഹാമ്പറുകൾ സൗജന്യമായി പാക്ക് ചെയ്ത് തരികയും ചെയ്യുന്നു. ഏറ്റവും മികച്ച ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് സ്ഥാപനമെന്ന് സഹോദരങ്ങളും മാനേജിങ് പാർട്ണർമാരുമായ ഫാറൂഖ്, ഹസൻ, സക്കിർ ഹുസൈൻ, ജിസ്ത്തി എന്നിവർ പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. മുഹമ്മദ്‌ ബഷീർ, വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് രമേഷ് പൂർണിമ, കൗൺസിലർമാർ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 70 34 15 45 09, 70 34 15 45 08 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related