യൂത്ത്ലീഗ് സമരം വെറുതെയായില്ല, തച്ചനാട്ടുകരയിൽ 200 ഓളം കുടുംബങ്ങൾക്ക് വെള്ളമെത്തി, മോട്ടോർ മാറ്റി സ്ഥാപിച്ച് വാട്ടർ അതോറിറ്റി

യൂത്ത് ലീഗ് സമരം ഫലം കണ്ടു, തച്ചനാട്ടുകര മുറിയങ്കണ്ണി ചാമപ്പറമ്പ് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം, മോട്ടോറും അനുബന്ധ വസ്തുക്കളും മാറ്റി സ്ഥാപിച്ച് വാട്ടർ അതോറിറ്റി. ചാമപ്പറമ്പ്, നറുക്കോട് പ്രദേശങ്ങളിലെ 200 ഓളം കുടുംബങ്ങൾ വർഷങ്ങളായി അനുഭവിച്ചുപോന്ന കുടിവെള്ള പ്രശ്‌നത്തിനാണ് പരിഹാരമായത്. മുറിയങ്കണ്ണിപ്പുഴ കേന്ദ്രീകരിച്ച് പ്രദേശങ്ങളിലേക്ക് കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും പൈപ്പ് വഴി വെള്ളമെത്തിയിരുന്നില്ല. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത്‌ കമ്മിറ്റിയുടെ





നേതൃത്വത്തിൽ മാർച്ച്‌ 13 ന് മണ്ണാർക്കാട് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തി മോട്ടോറും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിച്ച് കുടിവെള്ള വിതരണം ആരംഭിച്ചുവെന്ന് പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡൻ്റ് റാഫി കുണ്ടൂർകുന്ന് പറഞ്ഞു. എല്ലാ വീടുകളിലേക്കും ദിവസവും രാവിലെ 3 മണിക്കൂർ തുടർച്ചയായി ഇപ്പോൾ വെള്ളമെത്തുന്നുണ്ട്. സെക്രട്ടറി ഉനൈസ് ചെത്തല്ലൂർ, യൂത്ത് ലീഗ്, ലീഗ്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.

Related