കോട്ടോപ്പാടം ഭീമനാട് വെള്ളീലകുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ഭീമനാട് പടിഞ്ഞാറെക്കര 38 വയസ്സുകാരൻ ശങ്കരനാണ് മരിച്ചത്. വെള്ളീലകുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപം ഇയാൾ മരിച്ചു കിടക്കുന്നതായി പ്രദേശവാസികളാണ് കണ്ടത്. നാട്ടുകൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ബുധനാഴ്ച രാത്രി ഇദ്ദേഹം വീട്ടിലെത്തിയിരുന്നില്ലെന്നാണ്





വിവരം. അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ രക്തം കണ്ടതായും വിവരമുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വാർഡ് അംഗം രജനി ഇടമുറ്റത്തു ആവശ്യപ്പെട്ടു. പ്രദേശത്ത് ഡോഗ് സ്കോഡ് ഉൾപ്പടെ എത്തിച്ചുകൊണ്ട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related