കാഞ്ഞിരപ്പുഴ നേർച്ച ഏപ്രിൽ 18,19 ന്, MP വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും, സൗജന്യ മെഡിക്കൽ, രക്തദാന ക്യാമ്പ്, വിദ്യാർത്ഥി സമ്മേളനവും ഒരുക്കും

സൗജന്യ മെഡിക്കൽ, രക്തദാന ക്യാമ്പും വിദ്യാർത്ഥി സമ്മേളനവും ഒരുക്കും, ഈ വർഷത്തെ കാഞ്ഞിരപ്പുഴ നേർച്ച ഏപ്രിൽ 18, 19 തിയതികളിൽ പള്ളിപ്പടി സെന്ററിൽ നടക്കും. വർഷംതോറും നടത്തിവരാറുള്ള കാഞ്ഞിരപ്പുഴ നേർച്ച ഇത്തവണയും വിവിധ പരിപാടികളോടെ രണ്ട് ദിവസങ്ങളിലായി നടക്കും. സി. ഉസ്മാൻ സൈനി നേതൃത്വം നൽകും. ഏപ്രിൽ 18 ശനിയാഴ്ച വട്ടമ്പലം മദർകെയർ ഹോസ്പിറ്റലും നേർച്ച കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ രക്തദാന ക്യാമ്പിൽ ബിപി, ഷുഗർ പരിശോധന, എക്കോ ടെസ്റ്റ്, ECG, പ്രമേഹ നേത്രരോഗ നിർണയം, തിമിര നിർണയം തുടങ്ങി സൗജന്യ സേവനങ്ങൾ ലഭ്യമാകും. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്





പ്രസിഡന്റ് അരുൺ ഓലിക്കൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് വിദ്യാർഥി സമ്മേളനവും ഹിഫ്ള് സനദ് ദാനവും നടക്കും. 19 ഞായറാഴ്ച കൊടിയേറ്റം, മൗലിദ്, ഖതം ദുഅ, ബുർദ മജ്ലിസ് എന്നിവയും വൈകിട്ട് സാംസ്കാരിക സമ്മേളനവും നടക്കും. MP VK ശ്രീകണ്ഠൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. രാത്രി നടക്കുന്ന രിഫാഈ റാത്തീബിന് ഡോ. കോയ കാപ്പാട് നേതൃത്വം നൽകും. വിവിധ പരിപാടികളോടെ നടക്കുന്ന നേർച്ചയിൽ അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഉസ്മാൻ സൈനി, മുഹമ്മദ്‌ മുസ്തഫ അൽ മദനി, സൽമാനുൽ ഫാരിസ് അസ്ഹരി, മൊയ്‌തീൻകുട്ടി കരിമ്പ, മൊയ്തുപ്പ കൈതച്ചിറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related