9, 14 ക്യാരറ്റ് ആഭരണങ്ങളും, വേള്‍ഡ് ക്ലാസ്സ് പര്‍ച്ചേസ് അനുഭവവുമായി പഴേരി ഗോള്‍ഡ് & ഡയമണ്ട്സ്, നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

സ്വർണ ശോഭ മങ്ങാത്ത 30 വർഷങ്ങളിലേക്ക് പഴേരി ഗോൾഡ് & ഡയമണ്ട്സ്, മണ്ണാർക്കാട് ആദ്യമായി 14, 9 കാരറ്റ് സ്വർണാഭരണങ്ങൾ ഇനി പഴേരിയിലൂടെ ലഭ്യമാകുന്നു, ലക്കി ഡ്രോയിലൂടെ 10 പേർക്ക്‌ കിട്ടിയത് അരലക്ഷം രൂപ, നഗരത്തിന് തിളക്കം കൂട്ടി നവീകരിച്ച ഷോറൂം തുറന്നു നൽകി. പാരമ്പര്യ തനിമയും കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള അഭിരുചികളും ഒരുപോലെ കോർത്തിണക്കി മണ്ണാർക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് 30 വർഷങ്ങളുടെ സ്വർണ ശോഭയിൽ തിളങ്ങുകയാണ് പഴേരി ഗോൾഡ് & ഡയമണ്ട്സ്. കൂടുതൽ ആഭരണ ശേഖരവും ഡിസൈനുകളുമായി നവീകരിച്ച ഷോറൂം തുറന്നു. പഴേരി ഗ്രൂപ്പ് MD കരീമിന്റെ മാതാവും MLA എൻ. ഷംസുദ്ദീനും പ്രധാന സെഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മണ്ണാർക്കാട് ആദ്യമായി 14, 9 കാരറ്റ് ആഭരണങ്ങൾ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പഴേരി ഗോൾഡ് & ഡയമണ്ട്സ്. 14 കാരറ്റ് ഫ്ലോറൽ സെഷൻ, 9 കാരറ്റ് D ലൈറ്റ് - ലൈറ്റ് വെയ്റ്റ് കളക്ഷൻസ് സെഷൻ എന്നിവ നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന തുറന്നു നൽകി. ആഭരണ ശേഖരത്തിന് പുറമെ വാച്ച്, പെർഫ്യൂം എന്നിവ കൂടി പഴേരി ഇനി മുതൽ ലഭ്യമാക്കുകയാണ്. സെഷൻ ഉദ്ഘാടനം, പിതാവ് കരീമിന്റെ പാത പിന്തുടർന്ന് ബിസിനസ് രംഗത്തേക്ക് ചുവടു വക്കുന്ന ഫാത്തിമ പഴേരി നിർവഹിച്ചു. 18 കാരറ്റ്





ഓറിക് കളക്ഷൻ, ഡയമണ്ട് ഇസ, 14 കാരറ്റ് ഫ്ലോറൽ എന്നിവയുടെ ആദ്യ വിൽപന സി. മുഹമ്മദ്‌ ബഷീർ, ടി.എ സിദ്ദിഖ് എന്നിവർ നിർവഹിച്ചു. ഇതിനോടകം ഇന്റർനാഷണൽ ബ്രാൻഡായി മാറി കഴിഞ്ഞ പഴേരി ഗോൾഡ് & ഡയമണ്ട്സ് വിവാഹ ബ്രൈഡൽ ശേഖരത്തിന്റെ വലിയ കലവറ തന്നെ ഒരുക്കി നൽകുന്നു. ഇതിനു പുറമെ വെള്ളി ആഭരണങ്ങളുടെ സ്റ്റെറ, ആന്റിക് ആഭരണത്തിന്റെ അവന്തിക് സെഷൻ, ട്രെഡീഷണൽ വൈവിധ്യങ്ങളുമായി ക്ലാസിക്, ടർക്കിഷ് ഡിസൈനുകളുടെ സിയാറ സെഷനുകളും ഒരുക്കിയിട്ടുണ്ട്. നവീകരിച്ച പഴേരി ഷോറൂമിൽ നിന്ന് ഇനി ബ്രാൻഡഡ് വാച്ചുകളും പെർഫ്യൂമുകളും കൂടി ഉപഭോക്താക്കൾക്ക് വാങ്ങാനാകും. റിസ്‌റ്റോ, ഫോസിൽ, സികെ, കെനെത്ത് ഗോൾഡ്, ടൈറ്റാൻ, ടൈമെക്സ് എന്നിങ്ങനെ വാച്ചുകൾക്കും നോറെൽ, ഹയ്യക്ക്‌ പെർഫ്യൂമുകൾക്കുമായി പ്രത്യേക ഇടം തന്നെ ഷോറൂമിലുണ്ട്. ഉദ്ഘാടന ദിവസം 1 ശതമാനം പണിക്കൂലിയിലാണ് ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ നൽകിയിരുന്നത്. ചടങ്ങിൽ ലക്കി ഡ്രോയിലൂടെ 5000 രൂപ വീതം 10 പേർക്ക് നേടുവാനുള്ള അവസരവും ഒരുക്കിയിരുന്നു. മണ്ണാർക്കാടിന് വേൾഡ് ക്ലാസ്സ്‌ എക്സ്പീരിയൻസ് നൽകുകയാണ് പഴേരിയെന്ന് MD കരീം പറഞ്ഞു. ഉദ്ഘാടന പൊതുസമ്മേളനത്തിൽ പഴേരി ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് അധ്യക്ഷനായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ, ബിസിനസ് ഗ്രൂപ്പ്‌ അംഗങ്ങൾ, പഴേരി ഗ്രൂപ്പ് ഡയറക്ടർമാർ, വ്യാപാരി വ്യവസായികൾ, ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related