55-ാം മൈലിൽ പൗര സമിതി പ്രതിഷേധ സായാഹ്നധർണ സംഘടിപ്പിച്ചു
നാട്ടുകല്ലിൽ ഫുട്‍ബോൾ കളിക്കിടെ കുട്ടികൾ തമ്മിലുണ്ടായ ചെറിയ തർക്കം വളർന്ന് നാട്ടിലെ ക്രമസമാധാനം തകർക്കുന്ന ഗുണ്ടാ വിളയാട്ടത്തിലേക്ക് എത്തിയത് പോലീസിന്റെ വീഴ്ചക്കൊണ്ടെന്ന് നാട്ടുകാർ, അതുൽ മോഡൽ കൊലപാതകം എന്ന രീതിയിലാണ് വിവാഹ പാർട്ടി സഞ്ചരിച്ച വാഹനത്തിലേക്ക് കാർ ഇടിച്ചു കയറ്റിയത്, 55-ാം മൈലിൽ പൗര സമിതി പ്രതിഷേധ സായാഹ്നധർണ സംഘടിപ്പിച്ചു. 55-ാം മൈൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. നാട്ടുക്കല്ലിൽ ഫുട്‍ബോൾ കളിക്കിടെയുണ്ടായ തർക്കത്തിന് പിന്നാലെ താഴെക്കോട് വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചുകയറി അക്രമം സൃഷ്‌ടിച്ച സംഭവം നാട്ടുകൽ പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് പ്രതിഷേധക്കാർ വിമർശിച്ചു. പ്രദേശത്ത് ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന സാഹചര്യമാണുള്ളത്. കാറിടിച്ച സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് മൂന്ന് പേരെ പിടികൂടിയെങ്കിലും അതിന്
മുൻപ് നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഫുട്‍ബോൾ കളിക്കിടയിലെ സംഘർഷത്തിൽ പോലീസിന്റെ നിരുത്തരവാദിത്തം കേസുകളിലെ പ്രതികൾ ദേശീയപാതയിൽ ഇറങ്ങി കൊലവിളി നടത്തുന്ന രീതിയിലേക്ക് എത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിഷേധ ധർണ പെരിന്തൽമണ്ണ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. മൂക്കിന്റെ തുമ്പിലൂടെ പ്രതികൾ നടന്നിട്ടും ആക്ഷൻ എടുക്കുവാൻ തയ്യാറാകുന്നില്ലെങ്കിൽ നാട്ടുക്കൽ പോലീസ് സ്‌റ്റേഷനിലേക്കും DYSP ഓഫീസിലേക്കും മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് കളപ്പാടൻ ഹുസൈൻ, മുൻ വൈസ് പ്രസിഡന്റ് മൊയ്‌ദുപ്പു പിലാക്കൽ, മണ്ണാർക്കാട് ബ്ലോക്ക് അംഗം അസീസ് ഭീമനാട്, ആമിനകൂട്ടി സലാം, ബാലചന്ദ്രൻ ചെറുപുത്തൂർ, മൊയ്‌ദീൻ മുസ്‌ലിയാർ, അബൂബക്കർ നാലകത്ത്, ഇല്യാസ്, വാർഡ് മെമ്പർമാർ, സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.







