തച്ചമ്പാറ എടായ്ക്കലിൽ ബീവറേജ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ജനകീയ സമര സമിതി പ്രതിഷേധിച്ചു
എടായ്ക്കലിൽ വാഹനാപകടങ്ങൾ തുടർക്കഥയാണ്. മാസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് പേർ മരിച്ചത്. മാത്രമല്ല, സ്കൂൾ തുറന്നാൽ നിരവധി വിദ്യാർത്ഥികൾ കാൽനടയായി പോകുന്ന പ്രദേശം കൂടിയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രദേശത്ത് ആരംഭിക്കാൻ പോകുന്ന ബീവറേജ് ഔട്ട്‌ലെറ്റിനെതിരെ സർവകക്ഷി സംയുക്ത സമര പരിപാടി സംഘടിപ്പിച്ചത്. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും ഇവിടെയുണ്ട്.
വിഷയം ഉന്നയിച്ച് 12 ഓളം ഡിപ്പാർട്മെന്റുകളിലേക്ക് പരാതികൾ നൽകിയിരുന്നെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തഗം നിസാമുദ്ദീൻ പൊന്നംകോട്, ജയരാജ്, എം. കുഞ്ഞുമുഹമ്മദ്, സലാഹുദ്ധീൻ, മുഹമ്മദാലി ബുസ്താനി, മുഹമ്മദലി അറോണി, രതീഷ് വിസ്മയ, ഗോപാലകൃഷ്ണൻ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.







