മണ്ണാർക്കാട് നജാത് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു

ബട്ടൺസ് ഇടാൻ പറഞ്ഞു. പിന്നെ സംഘം ചേർന്നെത്തി ഇരുമ്പുവടി കൊണ്ട് വിദ്യാർഥിയെ ആക്രമിച്ചു. മണ്ണാർക്കാട് നജാത് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു. ആക്രമണ കാരണം റാഗിംഗിന് വഴങ്ങാത്തതെന്ന് വിദ്യാർഥി, കയ്യിനും,തലക്കും, കണ്ണിനും പരുക്കേറ്റ ആറ്റാശ്ശേരി, കരിപ്പമണ്ണ





സ്വദേശി കോരത്ത് 19 കാരൻ മുഹമ്മദ്‌ നഫീഹ് ആശുപത്രിയിൽ ചികിത്സയിൽ, ദാറുന്നജാത് ഹൈസ്കൂളിനു മുന്നിൽ ഇന്ന് വൈകുന്നേരം കോളേജ് വിട്ട നേരത്താണ് ആക്രമണം. നാട്ടുകാർ ഇടപെട്ടതോടെ വിദ്യാർത്ഥികൾ ഓടി മറഞ്ഞു. സംഭവത്തിൽ നഫീഹിന്റെ പിതാവ് നാസർ മണ്ണാർക്കാട് പോലീസിൽ പരാതി നൽകി

Related