ഏറ്റവും വിലക്കുറവിൽ പഠനോപകരണങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകാം, അവസരമൊരുക്കി അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്കൂൾ മാർക്കറ്റ്

ബാങ്ക് ഹെഡ് ഓഫീസിന് സമീപം ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് PPK മുഹമ്മദ്‌ അബ്ദുറഹ്മാൻ നിർവഹിച്ചു. കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെയാണ് ബാങ്ക് ഈ വർഷവും കുട്ടികൾക്കായി സ്കൂൾ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. എല്ലാ ഉത്പന്നങ്ങൾക്കും വില വർധനവ് നേരിടുന്ന സാഹചര്യത്തിൽ 50% വില





കുറവോടെയാണ് പഠന സാമഗ്രികൾ ലഭ്യമാക്കുന്നത്. പേനയും പെൻസിലും മുതൽ നോട്ട് ബുക്കുകൾ, കുടകൾ, ബാഗുകൾ, പൗച്ചുകൾ എന്നിവയെല്ലാം ഇവിടെ നിന്ന് വാങ്ങാനാകും. ബാങ്ക് സെക്രട്ടറി ശ്രീനിവാസൻ, രാജകൃഷ്ണൻ, ശ്രീധരൻ, ഉസ്മാൻ, സലീം, ഇന്ദിര, നജീബ്, ബാങ്ക് ഡയറക്ടർമാർ, സ്റ്റാഫംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Related