കോങ്ങാട് ചുവന്ന കോട്ടയില്‍ യുഡിഎഫോ.. കോങ്ങാട് ഇനി മന്ത്രി മണ്ഡലം, ടീം VD യില്‍ KA തുളസിയും
കോങ്ങാട് കോട്ട തകർത്ത് MLA പദവിയിലെത്തിയ കെഎ തുളസി മന്ത്രി പദത്തിൽ. 2011 ൽ മണ്ഡലം രൂപീകൃതമായതിനുശേഷം തുടർച്ചയായി മൂന്ന് തവണയും സിപിഎം വിജയിച്ച കോങ്ങാട് നിന്നും ആ ചരിത്രം പൊളിച്ചെഴുതിക്കൊണ്ടാണ് ഇത്തവണ തുളസി നിയമസഭയിലേക്കെത്തുന്നത്. KSU വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന KA തുളസി 1994 മുതൽ തന്നെ പാർട്ടിയിൽ സജീവമായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ, AICC അംഗം, സംസ്ഥാന വനിത കമ്മീഷൻ അംഗം എന്നിങ്ങനെ പദവികൾ വഹിച്ച തുളസി നിലവിൽ കെപിസിസി ജനറൽ സെക്രട്ടറി കൂടിയാണ്. നെന്മാറ NSS കോളേജ് ചരിത്ര വിഭാഗം മേധാവിയായിരുന്നു, ഇവിടെ രണ്ടു വർഷം പ്രിൻസിപ്പലിന്റെ
ചുമതലയും വഹിച്ചിട്ടുണ്ട്. തൃശൂർ ജില്ലാപഞ്ചായത്ത് ഡിവിഷനിലേക്ക് ചേലക്കരയിൽ നിന്നും വിജയിച്ചു. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിൽ ചേലക്കരയിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തും സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു. എന്നാൽ ഒരിക്കലും പൊളിക്കാനാകില്ലെന്ന് കണക്കുകൂട്ടിയ കോങ്ങാട് മണ്ഡലത്തിൽ LDF സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി 3706 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെഎ തുളസി ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്റെ ഭാര്യ കൂടിയാണ് തുളസി. VD സതീശൻ മന്ത്രിസഭയിൽ ഔദ്യോഗികമായി മന്ത്രി പദവി പ്രഖ്യാപിക്കപ്പെടുമ്പോൾ പിന്നാക്കക്ഷേമ വകുപ്പാണ് കരങ്ങളിലെത്തുക എന്നതാണ് വ്യക്തമാകുന്നത്. മാർച്ച് 18 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് 16 മത് നിയമസഭയുടെ ഭാഗമാകുമ്പോൾ കോങ്ങാടിന് ഇരട്ടി മധുരമാണത്.







