100 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ്, മേലാമുറി വാർഡ് നിവാസികളെ അമ്പരപ്പിച്ച് മെമ്പർ KP ജഹീഫ്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് റെയിൻ കോട്ടും നല്‍കി
ബാഗും നോട്ട് ബുക്കുകളും ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് റെയിൻ കോട്ട്, മേലാമുറി വാർഡ് നിവാസികളെ അമ്പരപ്പിച്ച് മെമ്പർ കെപി ജഹീഫ്, തൊഴിലാളികൾക്ക് സൗജന്യ വിനോദ യാത്ര നൽകുമെന്നും പ്രഖ്യാപനം. തെങ്കര മേലാമുറി വാർഡിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് സ്കൂൾ കിറ്റ് വിതരണം ചെയ്തത്. സ്കൂൾ ബാഗ്, ലഞ്ച് ബാഗ്, നോട്ട് ബുക്ക്, പെൻ, പെൻസിൽ, റബ്ബർ, ഷാർപ്പ്നെർ ഉൾപ്പടെയാണ് കിറ്റ്. മഴക്കാലം മുന്നിൽ കണ്ട്
വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് റെയിൻ കോട്ടും നൽകി. 130 ഓളം തൊഴിലാളികളിൽ ചടങ്ങിൽ പങ്കെടുത്ത 58 തൊഴിലാളികൾക്ക് സൗജന്യ വിനോദ യാത്രക്കുള്ള അവസരമൊരുക്കുമെന്നും മെമ്പർ കെപി ജഹീഫ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഫീഖ പാറക്കോട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെപി ജഹീഫ് അധ്യക്ഷനായി. ബ്ലോക്ക് മെമ്പർ ഗിരീഷ് ഗുപ്ത മുഖ്യാഥിതിയായി. റജീന, ശിവരാമൻ, റെജി, സച്ചു, ഷമീർ, അബ്ദുറഹ്മാൻ, ശിവൻ, ഷൗക്കത്ത്, സിദ്ധീഖ്, ADS, CDS അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.







