കുമരംപുത്തൂർ വട്ടമ്പലത്ത് കാസ കുറാത്താ മെൻസ് & കിഡ്സ് ബ്യൂട്ടി ഹബ് പ്രവർത്തനമാരംഭിച്ചു
മോൾഡോവ യാത്രയ്ക്കിടെ മനസ്സിൽ പതിഞ്ഞ കാസ കുറാത്താ എന്ന പേര് സ്ഥാപനത്തിന് നൽകി, വൃത്തിയുള്ള ഇടമെന്ന അർത്ഥത്തെ അന്വർത്ഥമാക്കി കുമരംപുത്തൂർ വട്ടമ്പലത്ത് കാസ കുറാത്താ മെൻസ് & കിഡ്സ് ബ്യൂട്ടി ഹബ് പ്രവർത്തനമാരംഭിച്ചു. പുരുഷന്മാർക്കും ഇനി ആത്മവിശ്വാസത്തോടെ അണിഞ്ഞൊരുങ്ങാം. അതിനുള്ള ഇടമൊരുക്കുകയാണ് കാസ കുറാത്ത മെൻസ് & കിഡ്സ് ബ്യൂട്ടി ഹബ്. കുമരംപുത്തൂർ വട്ടമ്പലം KVH സ്റ്റീൽസ് ഡോർസ് & വിൻഡോസിന് എതിർവശത്ത് സ്ഥാപനം തുറന്നു പ്രവർത്തനമാരംഭിച്ചു. വിശാലമായ സൗകര്യത്തോടെ പ്രത്യേക കാബിനുകൾ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘടാനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി 10 ദിവസത്തേക്ക് ഓഫറുകളും നൽകുന്നുണ്ട്. 2000 വരുന്ന ഗോൾഡൻ ഫേഷ്യൽ 999 രൂപക്ക് ചെയ്യാം. 500 രൂപയുടെ രാഗ D-Tan 299, 300 രൂപ വരുന്ന ഹെയർ കളറിങ് 199 ന് ചെയ്യാൻ സാധിക്കും. 1000 രൂപ ചിലവഴിക്കേണ്ടി വരുന്ന സ്മൂത്ത് സ്ട്രൈറ്റനിങ് 599 രൂപക്ക് കാസ കുറാത്തയിൽ നിന്ന് ചെയ്യാം. പപ്പായ ഫേഷ്യലിന് 1500 രൂപക്ക് പകരം 799
രൂപ നൽകിയാൽ മതി. ബ്ലീച് ചെയ്യണമെങ്കിൽ 400 രൂപ നൽകേണ്ടതില്ല, 199 രൂപക്ക് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. കട്ടിങ്, ഷേവിങ് എന്നിവക്ക് 199, 200 രൂപയുടെ ഹെഡ് മസാജ് 99 രൂപക്ക് നൽകുന്നു. ഇലക്ട്രിക്കൽ, ലൈറ്റിങ്, യൂസ്ഡ് കാർസ് ബിസിനസ് രംഗത്ത് നിന്ന് കാസ കുറാത്ത എന്ന വലിയ ബ്രാൻഡിംഗിലേക്ക് ചുവടുവക്കുന്നതിനുള്ള ആദ്യ സ്റ്റാർട്ട് അപ്പ് ആണിതെന്ന് സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർമാരായ അൻവർ, ഇല്യാസ് എന്നിവർ പറഞ്ഞു. വിവാഹ ആവശ്യങ്ങൾക്കായും ഇനി കാസ കുറാത്തയിലെത്താം. വിവാഹ ദിനത്തിൽ ഗ്രൂമിനെ ഒരുക്കാൻ 5000 രൂപയോളം ചെലവ് വരുമെങ്കിൽ സ്ഥാപനത്തിൽ നിന്ന് ഇനി 2000 രൂപക്ക് ഇനി ഒരുങ്ങാനാകും. സ്ഥാപനം സന്ദർശിച്ച യുണൈറ്റഡ് മെർച്ചന്റ് ചേമ്പർ ജില്ലാ വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ കുര്യൻ പി.ജെ ആശംസകൾ നേർന്നു. ഇനി മുതൽ വൃത്തിയോടെ ആകർഷണീയതയോടെ പുരുഷന്മാർക്കും അണിഞ്ഞൊരുങ്ങാനുള്ള ഇടം കാസ കുറാത്തയിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7012402123 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.







