SFI ലഹരിക്കെതിര്, ഞങ്ങളുടെ ലഹരി കായികം, SFI മണ്ണാർക്കാട് ഈവെനിംഗ് ഫുട്ബോൾ ടൂർണമെന്‍റ് നടത്തി, ജേതാക്കളായി ഫ്രണ്ട്‌സ് പള്ളിക്കുന്ന്
മണ്ണാർക്കാട് SFI ലോക്കൽ കമ്മിറ്റിയുടെ ലഹരിക്കെതിരെ കായിക ലഹരി, ഈവെനിംഗ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായി ഫ്രണ്ട്‌സ് പള്ളിക്കുന്ന്. ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ഫ്രണ്ട്‌സ് പള്ളിക്കുന്നും ഇറ്റാലിയൻ എഫ്‌സി മണ്ണാർക്കാടുമാണ് ഏറ്റുമുട്ടിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ ഫ്രണ്ട്‌സ് പള്ളിക്കുന്ന് വിജയികളായി. ലഹരിക്കെതിരെ കായിക ലഹരി എന്ന മുദ്രവാക്യമുയർത്തിയാണ് ഫുട്ബോൾ
ടൂർണമെന്റ് സംഘടിപ്പിച്ചത്. കെ. പ്രേംകുമാർ MLA ആദ്യ മത്സരം ഉദ്ഘാടനം ചെയ്തു. Sfi ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി, CPIM ഏരിയ സെക്രട്ടറി NK നാരായണൻ കുട്ടി, cpim ലോക്കൽ സെക്രട്ടറി കെ. മൻസൂർ, ഫായിസ്, ഷിൻഷാദ്, ശ്രീരാഗ്, അശ്വനി, ജില്ലാ, ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.







