കുമരംപുത്തൂർ ഏനാനിമംഗലത്തെ തൂക്കുപാലം അപകടവസ്ഥയിലാണെന്ന് ബിജെപി, പ്രദേശത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചു വരുന്നുവെന്നും പരാതി

പെയിന്റടിച്ചതുകൊണ്ട് മാത്രം ശരിയാകില്ല, കുമരംപുത്തൂർ പയ്യനെടം ഏനാനിമംഗലത്തെ തൂക്കുപാലം അപകടവസ്ഥയിലാണെന്ന് ബിജെപി, പ്രദേശത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചു വരുന്നുവെന്നും പരാതി. പയ്യനെടം ഏനാനിമംഗലം ശിവക്ഷേത്രത്തിന് സമീപം MLA എൻ. ഷംസുദ്ദീന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചിലവഴിച്ച് 2018ൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത തൂക്കുപ്പാലം അപകടാവസ്ഥയിലാണുള്ളതെന്ന് ബിജെപി. പാലത്തിന്റെ രണ്ട് അറ്റങ്ങളിലുമായി ഷോക്കാപ്സർ ഘടിപ്പിച്ചിരുന്നു. എന്നാൽ ഇവ





രണ്ടും നിലവിൽ ഇല്ലാത്ത സാഹചര്യമാണ്. അതിനാൽ തന്നെ തൂക്കുപാലം അപകടകരമാംവിധം ആടുന്ന സ്ഥിതിയാണുള്ളതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി പറഞ്ഞു. നിരവധി പേർ വൈകുന്നേരങ്ങളിലും മറ്റും സമയം ചിലവഴിക്കാൻ എത്തുന്ന പ്രദേശം ഇപ്പോൾ ലഹരി ഉപയോഗത്തിന്റെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. തൂക്കുപാലത്തിന്റെ തകരാറുകൾ പരിഹരിച്ച് അപകടാവസ്ഥ ഇല്ലാതാക്കണമെന്നാണ് കുമരംപുത്തൂർ പഞ്ചായത്ത് ഭരണസമിതിയോടും മന്ത്രിയോടും പറയാനുള്ളതെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു.

Related