ക്യാൻസർ ബാധിതർക്ക് നൽകാനായി മുടി നീട്ടി വളർത്തി, 6 വർഷത്തിനുശേഷം മുടി ദാനം ചെയ്ത് മണ്ണാർക്കാട് തെന്നാരി സ്വദേശി 24 കാരൻ അഭിത് കൃഷ്ണ
ക്യാൻസർ ബാധിതർക്ക് നൽകാനായി മുടി നീട്ടി വളർത്തി, 6 വർഷത്തിനുശേഷം മുടി ദാനം ചെയ്ത് മണ്ണാർക്കാട് തെന്നാരി സ്വദേശി 24 കാരൻ അഭിത് കൃഷ്ണ. മാതൃക പ്രവർത്തനത്തിന് സാന്നിധ്യമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമെത്തി. സമൂഹത്തിൽ കരുണയും സഹാനുഭൂതിയും വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ യുവാക്കൾ പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. പട്ടുതൊടി സുരേഷ് - സുജാത ദമ്പതികളുടെ മകനായ അഭിത് കൃഷ്ണ, തെന്നാരി
റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹി കൂടിയാണ്. അഭിത്തിന്റെ മാതൃക പ്രവർത്തനത്തെ സുഹൃത്തായ അരുൺകുമാർ പാലക്കുറുശ്ശി അഭിനന്ദിച്ചു. ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് ആത്മവിശ്വാസവും മാനസിക പിന്തുണയും നൽകുകയാണ് ഉദ്യമത്തിന് പിന്നിലെന്ന് അഭിത് കൃഷ്ണ പറഞ്ഞു. സുജിത് തൃക്കപറ്റ, സുജിൻ, അജയ് കൃഷ്ണ, അരുൺ ടിസി, അശ്വൻ കൃഷ്ണ, സ്നേഹ തുടങ്ങി നാട്ടുകാരും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.







